സമസ്ത സ്മാർട്ട് സ്കോളർഷിപ് പരീക്ഷയിൽ നിന്ന്
മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്റസകളിലെ വിദ്യാർഥികൾക്ക് നൽകി വരുന്ന സ്മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്സാം ബഹ്റൈനിലെ എട്ട് കേന്ദ്രങ്ങളിൽ നടന്നു.
ബഹ്റൈൻ ഐ.സി.എഫിന് കീഴിൽ പ്രവർത്തിക്കുന്ന മജ് മഉ തഅലീമിൽ ഖുർആൻ മദ്റസകളിൽനിന്ന് നേരത്തെ രജിസ്റ്റർ ചെയ്ത 226 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ഐ.സി.എഫ് മോറൽ എജുക്കേഷൻ ഡിപ്പാർട്മെന്റിന്റെയും സുന്നി റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീന്റെയും നേതൃത്വത്തിൽ മനാമ, മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മൽഹസം, ഹമദ് ടൗൺ, ഇസടൗൺ, സൽമാബാദ് കേന്ദ്രങ്ങളിൽ നടന്ന പരീക്ഷകൾക്ക് അബ്ദുൽ ഹകീം സഖാഫി കിനാലൂർ, സൈനുദ്ദീൻ സഖാഫി, നസീഫ് അൽഹാസനി, മജീദ് സഅദി, ശിഹാബ് സിദ്ദീഖി, റഫീഖ് ലത്തീഫി, ഹുസൈൻ സഖാഫി, ഉസ്മാൻ സഖാഫി, മൻസൂർ അഹ്സനി എന്നിവർ നേതൃത്വം നൽകി.
പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഫൈനൽ പരീക്ഷ നവംബർ 29ന് നിശ്ചിത കേന്ദ്രങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.