ബഹ്റൈൻ തൃശ്ശൂർ കുടുംബം സംഘടിപ്പിച്ച 'സമന്വയം 2025' പരിപാടിയിൽനിന്ന്
മനാമ: പവിഴദ്വീപിലെ തൃശ്ശൂർക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബം (ബി.ടി.കെ) 'സമന്വയം 2025' അദില്യ കാൾട്ടൺ ഹോട്ടലിൽ ആഘോഷിച്ചു. ചടങ്ങിൽ കേരള സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ബഹ്റൈൻ ക്യാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.ടി.സലിം, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ, സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ, അമൽദേവ് എന്നിവർ വിശിഷ്ടാധിതികളായിരുന്നു.
ബി.ടി.കെ 2025 ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടന്നു. കലാപരിപാടികൾ, മെന്റിലിസം, മാജിക് ഷോ, കൂടാതെ തരംഗ്, പിങ്ക് ബാംഗ് എന്നീ ടീമുകൾ അവതരിപ്പിച്ച സംഗീത നിശയും പരിപാടിക്ക് മാറ്റ് കൂട്ടി. പ്രശസ്ത പോപ്പ് ഗായകൻ മിച്ച് റോസറിന്റെ പ്രകടനം കാണികൾക്ക് വേറിട്ടൊരു അനുഭൂതി നൽകി. യൂണികോൺ ഇവന്റ്സിന്റെ നിറ സാന്നിധ്യം പരിപാടിക്ക് പത്തരമാറ്റ് തിളക്കമേകി.
ബി.ടി.കെ പ്രസിഡന്റ് ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലേഡീസ് വിങ് പ്രസിഡന്റ് ഷോജി ജിജോ സ്വാഗതവും ജോയിൻ സെക്രട്ടറി ജതീഷ് നന്തിലത്ത് നന്ദിയും പറഞ്ഞു. സെക്രട്ടറി അനൂപ് ചുങ്കത്ത്, വൈസ് പ്രസിഡന്റ് അനീഷ് പത്മനാഭൻ, ട്രഷറർ നീരജ് ഇളയിടത്ത്, നിജേഷ് മാള, വിജോ വർഗ്ഗീസ്, അഷ്റഫ് ഹൈദ്രു, അജിത്ത് മണ്ണത്ത്, വിനോദ് ഇരിക്കാലി, കൂടാതെ എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും ലേഡീസ് വിങ് സെക്രട്ടറി ജോയ്സി സണ്ണി, ട്രഷറർ പ്രസീത ജതിഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.