പുസ്​തകോത്സവം: സാംസ്​കാരിക സമ്മേളനത്തിൽ ​മനോജ്​ കുറൂർ പ​െങ്കടുത്തു

മനാമ: കേരളീയ സമാജം പുസ്​തകോത്സവത്തി​​​െൻറ എട്ടാം ദിനമായ ഇന്നലെ നടന്ന സാംസ്​കാരിക സമ്മേളനത്തിൽ എഴുത്തുകാരൻ മനോജ്​ കുറൂർ മുഖ്യാതിഥിയായി പ​െങ്കടുത്തു. ബഹ്​റൈൻ പ്രവാസിയായ ആദർശ്​ മാധവൻകുട്ടി എഴുതിയ ‘മാനുഷം’ എന്ന കഥാസമാഹാരം ചടങ്ങിൽ മനോജ്​ കുറൂർ പ്രകാശനം ചെയ്​തു.തുടർന്ന്​ ‘സമകാലിക കല: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. ഉപരിപ്ലവതയുടെ കാലത്താണ്​ നാം ജീവിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.എത്ര ഉറപ്പേറിയതാണ്​ ഉപരിപ്ലവത എന്ന്​ ചോദിച്ചുപോകുന്നു. ഇത്​ എഴുത്തിലും കടന്നുവരുന്നുണ്ട്​. ഇതാണ്​ എഴുത്തുകാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്​നങ്ങളിലൊന്ന്​. ചില തന്ത്രങ്ങളിലൂടെ സാഹിത്യ ലോകത്ത്​ എത്താനും പ്രശസ്​തി നേടാനുമുള്ള സാഹചര്യമുണ്ട്​. അത്​ വലിയ ദുരന്തമായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.