സൈത് എം.എസ്
Posted On
date_range Updated On
date_range സൈത് എം.എസ് പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്റർ
മനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി( കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്ററായി സൈത് എം.എസ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയായ സൈത് ബാലജനസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി, പന്തളം എൻ.എസ്. എസ് കോളജ് യൂനിയൻ മാഗസിൻ എഡിറ്റർ, യൂനിയൻ ചെയർമാൻ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. സർഗാത്മക വാസനകളെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയാണ് പ്രിയദർശിനി പബ്ലിക്കേഷന്റെ ലക്ഷ്യം.ബഹ്റൈനിൽ കുടുംബസമേതം താമസിക്കുന്ന സൈത് പത്തനംതിട്ട അടൂർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.