‘ഗേറ്റ്‌വേ ഗൾഫ് 2026' ഫോറം ഉദ്ഘാടന വേദിയിൽ പ്രദർശിപ്പിച്ച വികസ മാതൃക

നോക്കിക്കാണുന്ന കിരീടാവകാശി

ഗേറ്റ്‌വേ ഗൾഫ് 2026' ഫോറം: നിക്ഷേപ പങ്കാളിത്തവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്താൻ ബഹ്‌റൈൻ

‘മനാമ: തന്ത്രപരമായ നിക്ഷേപ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. നാലാമത് ‘ഗേറ്റ്‌വേ ഗൾഫ് ഇൻവെസ്റ്റ്‌മെന്റ് ഫോറം 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിന് കീഴിൽ, പ്രാദേശിക-അന്തർദേശീയ സാമ്പത്തിക തലങ്ങളിൽ ബഹ്‌റൈന്റെ സ്ഥാനം കൂടുതൽ ഭദ്രമാക്കാൻ ഇത്തരത്തിലുള്ള സംരംഭങ്ങൾ സഹായിക്കുമെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി.

ചടങ്ങിന്റെ ഉദ്ഘാടന വേളയിൽ, ബഹ്‌റൈനിൽ ആകെ 3.89 ശതകോടി ഡോളർ നിക്ഷേപ മൂല്യമുള്ള 4 പ്രധാന പദ്ധതികൾക്ക് ‘ഗോൾഡൻ ലൈസൻസ്’ സമ്മാനിച്ചു. മേഖലയിലെ വിമാന അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി റീജിയണൽ സെന്റർ സ്ഥാപിക്കുന്ന ഡി.എച്ച്.എൽ, എയർഏഷ്യ, ടെലിപോർട്ട്, ഏഷ്യ ഡിജിറ്റൽ എൻജിനീയറിങ് എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങുന്ന കാപ്പിറ്റൽ എ, അംവാജ് ഐലൻഡ്സിൽ ഫൈവ് സ്റ്റാർ ഹോട്ടലും മെലിയ ബ്രാൻഡഡ് വസതികളും ഉൾപ്പെടുന്ന വാട്ടർഫ്രണ്ട് വികസന പദ്ധതി നടപ്പിലാക്കുന്ന മെലിയ ആൻഡ് ഇൻഫ്രാകോർപ്, പാർപ്പിടം, ബിസിനസ്സ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സംയോജിത നഗര വികസന പദ്ധതിയായ ഡിജിറ്റൽ സിറ്റി ബഹ്‌റൈൻ എന്നിവർക്കാണ് ‘ഗോൾഡൻ ലൈസൻസ്’ നൽകിയത്.

Tags:    
News Summary - Gateway Gulf 2026: Bahrain to Strengthen Investment Partnerships and Economic Cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.