Posted On
date_range Updated On
date_range നേത്രരോഗങ്ങൾക്ക് കിംസ്ഹെൽത്ത് മുഹറഖ് മെഡിക്കൽ സെന്ററിൽ ഇനി വിദഗ്ദ ചികിത്സ
മനാമ: കിംസ്ഹെൽത്ത് മുഹറഖ് മെഡിക്കൽ സെന്ററിൽ ഒഫ്താൽമോളജി വിഭാഗത്തിൽ പ്രമുഖ ഒഫ്താൽമോളജിസ്റ്റ് ഡോ. ടിനി മാത്യു ചുമതലയേറ്റു. മകുലാർ ഡീജനറേഷൻ, ഗ്ലോക്കോമ, തിമിരം, യൂവിറ്റിസ്, ഒക്കുലാർ അലർജി, ഡ്രൈ ഐ രോഗങ്ങൾ, ഷുഗർ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി നേത്ര സംബന്ധമായ ഏത് തരം പ്രശ്നങ്ങൾക്കും വിദഗ്ദ ചികിത്സ ഇനിമുതൽ ഡോക്ടറുടെ മേൽനോട്ടത്തിൽ കിംസ്ഹെൽത്തിൽ ലഭ്യമാകും.
കൂടാതെ, ന്യൂറോ-ഒഫ്താൽമോളജി, കോർണിയ അണുബാധകൾ, അംബ്ലിയോപിയ, മയോപിയ, ഹൈപ്പർമെട്രോപിയ, ആസ്റ്റിഗ്മാറ്റിസം, പ്രെസ്ബിയോപിയ തുടങ്ങിയ കാഴ്ചാ തകരാറുകൾ, കൺജങ്ക്റ്റിവിറ്റിസ് എന്നിവയ്ക്കും ഇവിടെ വിദഗ്ധ പരിചരണം ലഭ്യമാണ്. നേത്രസംബന്ധമായ ചികിത്സകൾക്കായി മുഹറഖ് കിംസ്ഹെൽത്ത് മെഡിക്കൽ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.