കരാർ ഒപ്പിടൽ ചടങ്ങിൽ എസ്.ടി.സി അധികൃതരും ബി.എൻ.പി പാരിബാസ് അധികൃതരും
ബി.എൻ.പി പാരിബാസുമായി 140 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് എസ്.ടി.സി
മനാമ: ബഹ്‌റൈൻ സാമ്പത്തിക വികസന ബോർഡ് (ഇ.ഡി.ബി) സംഘടിപ്പിച്ച ‘ഗേറ്റ്‌വേ ഗൾഫ് ഇൻവെസ്റ്റ്‌മെന്റ് ഫോറം 2026’ ഉച്ചകോടിയിൽ ബഹ്‌റൈനിലെ പ്രമുഖ ഡിജിറ്റൽ സേവന ദാതാക്കളായ എസ്.ടി.സി ബഹ്‌റൈൻ സുപ്രധാന സാമ്പത്തിക കരാർ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ബി.എൻ.പി പാരിബാസുമായി 140 മില്യൺ യുഎസ് ഡോളറിന്റെ തന്ത്രപ്രധാന വായ്പാ ധാരണാപത്രത്തിലാണ് എസ്.ടി.സി ഒപ്പുവെച്ചത്. രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ വിപുലീകരണത്തിന്റെ അടുത്ത ഘട്ടം വേഗത്തിലാക്കുന്നതിനും ഈ തുക വിനിയോഗിക്കും.
ബഹ്‌റൈന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ‘ഇക്കണോമിക് വിഷൻ 2030’ ലക്ഷ്യങ്ങൾക്കും ഈ കരാർ വലിയ പിന്തുണ നൽകുമെന്ന് എസ്.ടി.സി ബഹ്‌റൈൻ സി.ഇ.ഒ എഞ്ചിനീയർ ഖാലിദ് അൽ ഒസൈമി വ്യക്തമാക്കി.
ഡിജിറ്റൽ മാറ്റത്തിന് നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾക്ക് കരുത്തേകാനുള്ള ബിഎൻപി പാരിബാസിന്റെ പ്രതിബദ്ധതയാണ് ഈ കരാറിലൂടെ തെളിയുന്നതെന്ന് ബി.എൻ.പി പാരിബാസ് ബഹ്‌റൈൻ സി.ഇ.ഒ ബെനോയിറ്റ് പിവറ്റ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.