Posted On
date_range Updated On
date_range ഇൻഷൂറൻസ് പ്രീമിയം തുക വർധനവ്; ഐ.എം.സി.സി പ്രതിഷേധിച്ചു
മനാമ : നോർക്ക റൂട്ട്സിനു കീഴിൽ നടപ്പാക്കിയ പ്രവാസി ഇൻഷൂറൻസ് പ്രീമിയം തുക അന്യയമായി വർദ്ധിപ്പിച്ച നടപടിയിൽ ബഹ്‌റൈൻ ഐ.എം.സി.സി സെൻഡ്രൽ ശക്തമായ പ്രതിഷേധം രേഖപ്പടുത്തി.
യുദ്ധ ഭീതിയും വിലക്കയറ്റവും തൊഴിൽ നഷ്ടവും അടക്കം കടുത്ത പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അന്യയമായ ഈ വലിയ വർധനവ് പ്രവാസി സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
ഈ നടപടികൾ പിൻവലിച്ചു വർധിപ്പിച്ച പ്രീമിയം തുക അടിയന്തിരമായി പിൻവലിച്ചു സാധാരണക്കാരായ പ്രവാസികൾക്ക് കൂടി താങ്ങാൻ കഴിയുന്ന പ്രീമിയം തുക പുനക്രമീകരിക്കാൻ തയ്യാറാവണമെന്ന് അധികൃതരോട് കമ്മിറ്റി ആവശ്യപ്പെടുന്നതായി പ്രസിഡന്റ് പുളിക്കൽ മൊയ്‌തീൻ കുട്ടി, ജനറൽ സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ സിറാജ് വി പി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.