ജീവിതം കൂടുതൽ മനോഹരമാക്കാൻ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ നവംബർ ആറിന്

മനാമ: ‘ഗൾഫ് മാധ്യമവും’ ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സ്പെഷ്യൽ പ്രോഗ്രാമുമായി സഹകരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഔദ്യോഗികമായി ക്ഷണിച്ച് ഗൾഫ്മാധ്യമം പ്രതിനിധികൾ. പരിമിതമായ ആളുകൾക്ക് മാത്രം ഒരുക്കിയിരിക്കുന്ന ഡിന്നറോട് കൂടിയ പരിപാടിയുടെ 90 ശതമാനം സീറ്റുകളും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

വർധിച്ചുവരുന്ന ജോലിത്തിരക്കുകൾക്കും മാനസികസമ്മർദ്ദങ്ങൾക്കിടയിൽ മനസ്സിന് ആശ്വാസവും പുതിയ ഊർജവും പകരാം എന്ന ലക്ഷ്യത്തോടെയാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സംഘടിപ്പിക്കുന്നത്. നവംബർ ആറിന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിലാണ് പരിപാടി. പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂരും, ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത വയലിനിസ്റ്റുമായ മനോജ് ജോർജിനുമൊപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും സിനി ആർട്ടിസ്റ്റും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തും പരിപാടിയെ ധന്യമാക്കാനെത്തും. പരിപാടിയിൽ കുടുംബമായും സുഹൃത്തുക്കളുമായും വ്യക്തിപരമായും പങ്കെടുക്കാനും ടേബിളുകൾ ബുക്ക് ചെയ്യാനും +973 3461 9565 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - 'Life is Beautiful' Program on November 6 to Make Life More Beautiful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.