Posted On
date_range Updated On
date_range 1.66 ലക്ഷം ദീനാറിന്റെ മയക്കുമരുന്നുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ
മനാമ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1,66,000 ദീനാറിലധികം വിപണി മൂല്യമുള്ള മയക്കുമരുന്നും ലഹരി വസ്തുക്കളുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സി.ഐ.ഡി സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും മയക്കുമരുന്ന് ശേഖരത്തോടെ പിടിയിലാവുകയും ചെയ്തത്.
പിടിച്ചെടുത്ത മയക്കുമരുന്ന് സാമഗ്രികൾ കസ്റ്റഡിയിലെടുത്ത് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.