അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്- എം.ഡബ്ല്യു.പി.എസ്; ‘ലെറ്റ്സ് പെയിന്റ് ബഹ്റൈൻ പിങ്ക്’ ക്യാമ്പയിൻ സമാപിച്ചു

മനാമ: അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ലെറ്റ്സ് പെയിന്റ് ബഹ്റൈൻ പിങ്ക്’ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ വിജയകരമായി സമാപിച്ചു. ഒക്ടോബർ 14-ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ബഹ്റൈനിലുടനീളമുള്ള 10 അൽ ഹിലാൽ ബ്രാഞ്ചുകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

എം.ഡബ്ല്യു.പി.എസ് ബോർഡ് അംഗവും മാധ്യമപ്രവർത്തകയുമായ രാജി ഉണ്ണികൃഷ്ണൻ ക്യൂറേറ്റ് ചെയ്ത ഈ ക്യാമ്പയിൻ അൽ ഹിലാലിന്റെ സി.എസ്.ആർ മുൻകൈയെടുത്താണ് നടത്തിയത്. യൂനികോ, എസ്.ബി.ഐ ബഹ്റൈൻ, ദി ന്യൂ മില്ലേനിയം സ്കൂൾ, ദി ന്യൂ ഇന്ത്യൻ സ്കൂൾ, ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്റർ എന്നിവരുടെ പിന്തുണയോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

സ്തനാർബുദ ലക്ഷണങ്ങൾ, മുൻകരുതലുകൾ, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് മെഡിക്കൽ വിദഗ്ദ്ധർ സെഷനുകൾ നയിച്ചു. പങ്കെടുക്കുന്നവർക്കായി സ സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗ് സേവനങ്ങളും സ്ക്രീനിംഗ് വൗച്ചറുകളും വിതരണം ചെയ്തു.

സൽമാനിയയിലെ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ നടന്ന സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ വുമൺ ബോർഡ് അംഗം ഡോ. ബഹിയ അൽ ജിഷി മുഖ്യാതിഥിയായിരുന്നു. എം.ഡബ്ല്യു.പി.എസ് ചെയർപേഴ്‌സൺ മോന അൽ മൊഈദ് വിശിഷ്ടാതിഥിയായും, ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ ആന്ദ്രിയ കാറ്റലാനോ, യൂനികോ ഗ്രൂപ്പ് സി.ഇ.ഒ ജയശങ്കർ വിശ്വനാഥൻ എന്നിവർ പ്രത്യേക അതിഥികളായും പങ്കെടുത്തു.

ഒക്ടോബർ മാസത്തിൽ അൽ ഹിലാൽ ഗ്രൂപ്പ് നൂറോളം ബോധവൽക്കരണ പരിപാടികളും 50-ഓളം സൗജന്യ മാമോഗ്രാം പരിശോധനകളും നടത്തിയതായി സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ അറിയിച്ചു. കുറഞ്ഞ വരുമാനക്കാരായ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ബോധവൽക്കരണവും സേവനവും എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അൽ ഹിലാൽ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദും ക്യാമ്പയിൻ ക്യൂറേറ്റർ രാജി ഉണ്ണിത്താനും വ്യക്തമാക്കി.

Tags:    
News Summary - Al Hilal Pink Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.