സ്ത്രീകളുടെ പങ്കാളിത്തവും വിജയവും പ്രതീക്ഷയുണര്‍ത്തുന്നത് –പ്രിന്‍സസ് സബീക്ക

മനാമ: കഴിഞ്ഞ പാര്‍ലമ​​െൻറ്​, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തവും അവരുടെ വിജയവും പ്രതീക്ഷയുണര ്‍ത്തുന്നതാണെന്ന് ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്സണും രാജപത്നിയുമായ പ്രിന്‍സസ് സബീക്ക ബിന്‍ത ് ഇബ്രാഹിം ആല്‍ ഖലീഫ വ്യക്തമാക്കി.
പാര്‍ലമ​​െൻറിലേക്ക് ആറ് സീറ്റിലും മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നാല് സീറ്റിലുമാണ് വനിതകള്‍ വിജയിച്ചത്. പ്രത്യേക സംവരണമില്ലാതെ ഇത് നേടാന്‍ കഴിഞ്ഞത് ചരിത്ര പരമായ വിജയമാണ്. സ്ത്രീകളെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നതിനും കാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നതിനും അവര്‍ കരുത്തരാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

നിയമ നിര്‍മാണ സഭയില്‍ സ്ത്രീകളുടെ അനുപാതം 19 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഇപ്രാവശ്യത്തെ വനിതാ ദിന പരിപാടികള്‍ വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും സമുചിതമായി ആഘോഷിച്ചതിന് അവര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. വിവിധ മന്ത്രാലയങ്ങളില്‍ അവസര സമത്വ സമിതി പ്രവര്‍ത്തിക്കുകയും അതിന് ക്രിയാത്മക ഫലങ്ങള്‍ നേടാന്‍ സാധിച്ചിട്ടുമുണ്ട്. കഴിഞ്ഞ കാലയളവില്‍ വനിതാ സുപ്രീം കൗണ്‍സില്‍ നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയാണ് സ്ത്രീകളുടെ മുന്നേറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - sabeeka-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.