റയ്യാൻ സ്റ്റഡി സെന്റർ സമ്മർ ക്രാഷ് കോഴ്സ് ഉദ്ഘാടനം
മനാമ: അവധിക്കാല ദിനങ്ങൾ എങ്ങനെ പ്രയോജനപ്രദമാക്കാം എന്നതിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സിന് തുടക്കമായി. റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന പരിപാടികൾ മുഹമ്മദ് ബിൻ രിസാലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. സെന്റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ അധ്യക്ഷത വഹിച്ചു.
കോഴ്സിന്റെ ഉദ്ഘാടനം സെന്റർ ചെയർമാൻ വി.പി. അബ്ദുറസാഖ് നിർവഹിച്ചു. മദ്റസയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് ചാലിയം വിശദീകരിച്ചു. ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മർ കോഴ്സിന്റെ ഉള്ളടക്കം സുഹാദ് ബിൻ സുബൈർ വിവരിച്ചു. സെന്റർ ദാഇ സമീർ ഫാറൂഖി ഉദ്ബോധന പ്രഭാഷണം നടത്തി. അബ്ദുല്ലത്തീഫ് സി.എം സ്വാഗതവും അസി. സെക്രട്ടറി ഫഖ്റുദ്ദീൻ അലി അഹ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.