റയ്യാൻ സമ്മറൈസ് പ്രോഗ്രാമിൽ നിന്ന്
മനാമ: കൗമാരക്കാർക്കായി റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന അവധിക്കാല പരിപാടിയായ ‘സമ്മറൈസ് മോറൽ സ്കൂൾ’ വിവിധ പഠനപരിപാടികളുമായി മുന്നേറുന്നതായി വിദ്യാഭ്യാസവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന സെഷനിൽ ബ്രദർ യെമിൻ സദിയേവ് (അസർബൈജാൻ) ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗികവശങ്ങളെക്കുറിച്ചും നിത്യജീവിതത്തിൽ അത് ഏതെല്ലാം തരത്തിൽ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയും അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും മറ്റും വിശദീകരിച്ചു. അബ്ദു ലത്തീഫ് ചാലിയം, വസീം അഹ്മദ് അൽ ഹികമി, സജ്ജാദ് ബിൻ അബ്ദു റസാഖ്, ഫഖ്റുദീൻ അലി അഹ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.