മനാമ: മുതിർന്ന വിദ്യാർഥികളുടെ മതപരവും സാംസ്കാരികവുമായ വ്യക്തിഗത ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ രൂപകൽപന ചെയ്ത സി.ആർ.ഇ മോറൽ കോഴ്സുകൾ ഇനി മുതൽ ഓൺലൈനിലായിരിക്കും ലഭ്യമാവുക എന്ന് കോഴ്സ് കോഓഡിനേറ്റർ സജ്ജാദ് ബിൻ അബ്ദു റസാഖ് അറിയിച്ചു.
സമൂഹത്തിൽ നിറഞ്ഞാടുന്ന സോഷ്യൽ മീഡിയ അഡിക്ഷനിൽനിന്നും, മയക്കുമരുന്ന്, മദ്യം, ഫ്രീ സെക്സ്, ലിബറൽ ചിന്തകൾ എന്നിവയിൽനിന്നും കുട്ടികൾക്ക് ശരിയായ ദിശാബോധം നൽകി സമൂഹത്തിനും കുടുംബത്തിനും നന്മചെയ്യാനുതകുന്ന ഉത്തമ പൗരന്മാരായി യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലാണ് കോഴ്സിലെ പാഠഭാഗങ്ങൾ തയാറാക്കിയിട്ടുള്ളത്.
ഓൺലൈൻ ക്ലാസുകൾ ഇനി മുതൽ ആഴ്ചയിൽ ശനി, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ബഹ്റൈൻ സമയം വൈകീട്ട് 3.30 മുതൽ 4.30 വരെ ആയിരിക്കുമെന്നും, ജി.സി.സിയിലെയും ഇന്ത്യയിലെയും മാത്രമല്ല ലോകത്തെവിടെയുമുള്ള കുട്ടികൾക്കും ചേർന്ന് പഠിക്കാവുന്ന രീതിയിലേക്കാണ് ഈ സമയ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.