ഹമദ് രാജാവും റഷ്യൻ സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷ്നിക്കോവും കൂടിക്കാഴ്ചക്കിടെ
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ റഷ്യൻ സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷ്നിക്കോവ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സഫ്രിയ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും റഷ്യയും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും എല്ലാ മേഖലയിലുമുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
ബഹ്റൈനും ഇവിടുത്തെ ജനങ്ങൾക്കും റഷ്യൻ പ്രസിഡന്റി വ്ലാദിമർ പുടിന്റെ ആശംസകൾ മാക്സിം ഹമദ് രാജാവിനെ അറിയിച്ചു. പുടിനും റഷ്യയിലെ ജനങ്ങൾക്കുമുള്ള ആശംസ ഹമദ് രാജാവും കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള പുടിന്റെ പങ്കിനെ ഹമദ് രാജാവ് പ്രത്യേകം പ്രശംസിച്ചു. ബഹ്റൈനിലെയും റഷ്യയിലെയും സാമ്പത്തിക, നിക്ഷേപ മേഖലകളിൽ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മന്ത്രി ഹമദ് രാജാവിനും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.