‘ആകാശം അകലെയല്ല ' ആർ.എസ്.സി സെൻട്രൽ തല വിദ്യാർഥി സമ്മേളനങ്ങൾക്ക് നാളെ തുടക്കം

മനാമ: വിദ്യാർഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി ' ആകാശം അകലെയല്ല ' എന്ന സന്ദേശത്തിൽ നടക്കുന്ന ആർ.എസ്.സി.സെൻട്രൽ തല വിദ്യാർഥി സമ്മേളനങ്ങൾക്ക് നാളെ മുഹറഖിൽ തുടക്കമാവും. പ്രവാസ ലോകത്ത് രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന കുട്ടികളിൽ സാമൂഹിക കടപ്പാടും പൗരബോധവും ഉയർന്ന വ്യക്തിത്വവും വളർത്തിയെടുക്കുന്നതിനായി ആർ.എസ്.സി ഗൾഫിലുടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാർത്ഥി സമ്മേളനങ്ങൾ ബഹ്റൈനിൽ മുഹറഖ് മനാമ , റിഫ, എന്നീ മൂന്ന് സെൻട്രൽ കേന്ദ്രങ്ങളിലായി ഒക്ടോബർ 19, 26, നവം. 02 തിയ്യതികളിലാണ് നടക്കുന്നത്. അനുബന്ധ പരിപാടികൾക്ക് സമാപനം കുറിച്ച് നടക്കുന്ന വിദ്യാർത്ഥി സമ്മേളനത്തി​​​െൻറ ഭാഗമായി പ്രതിനിധി സംഗമം), സ്​റ്റുഡൻസ് അസംബ്ലി ,സ്​റ്റുഡൻസ് സർക്കിൾ പ്രഖ്യാപനം, സ്കൈ ടീം സമർപ്പണം, മീറ്റ്‌ ദ ഗസ്​റ്റ്​, സർഗ്ഗ സന്ധ്യ, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനത്തി​​​െൻറ ഭാഗമായി വിദ്യാർഥികളുടെ അവകാശ രേഖ പുറത്തിറക്കും. മുഹറഖ് ജംഇയ്യത്തുൽ ഇസ്​ലാഹ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന്​ ഐ.സി.എഫ്. നാഷനൽ പ്രസിഡൻറ്​ കെ.സി.സൈനുദ്ദീൻ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാതിഥിയാവുന്ന സമ്മേളനത്തിൽ ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ ആർ.എസ്‌.സി. നാഷനൽ ജനറൽ കൺവീനർ വി.പി.കെ. മുഹമ്മദ്‌ , കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ, ടൈയിനിംഗ്‌ കൺവീനർ നവാസ്‌ പാവണ്ടൂർ, തുടങ്ങിയവരും സെൻട്രൽ നേതൃത്വങ്ങളായ റഷീദ്‌ തെന്നല, ശബീർ മുസല്യാർ (മുഹറഖ്‌), അഡ്വ. ഷബീർ അലി (മനാമ) ശംസുദ്ധീൻ (റിഫ) എന്നിവർ പങ്കെടുത്തു.

Tags:    
News Summary - RSC press meet, Bahrain, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.