ആർ.എസ്.സി റിഫ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച വിചാര സദസ്സ്
മനാമ: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ആർ.എസ്.സി റിഫ കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ‘റെസ് പബ്ലിക്ക’ എന്ന ശീർഷകത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു. സിത്ര ഐ.സി.എഫ് കേന്ദ്രത്തിൽ നടത്തിയ പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
സലാഹുദ്ദീൻ അയ്യൂബി പള്ളിയത്ത്, ഷബീർ വടക്കാഞ്ചേരി എന്നിവർ വിഷയാവതരണം നടത്തി. റിഫ സോൺ ചെയർമാൻ സ്വാലിഹ് ലത്വീഫി അധ്യക്ഷത വഹിച്ചു. കലാലയം സെക്രട്ടറി ഹാരിസ് ആമുഖഭാഷണം നടത്തി. അബ്ദുൽ റഷീദ് തെന്നല ഉദ്ഘാടനം നിർവഹിച്ചു.
നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകന്നൂർ, ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ശിഹാബുദ്ദീൻ പരപ്പ, വാരിസ് നല്ലളം എന്നിവർ സംസാരിച്ചു. സോൺ വിസ്ഡം സെക്രട്ടറി ഇർഷാദ് സ്വാഗതവും ജനറൽ സെക്രട്ടറി സാജിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.