ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന പ്രവാസികളെ ആദരിക്കുന്ന ചടങ്ങ്
മനാമ: ബഹ്റൈനിലെ മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ജില്ലയിൽ നിന്നുള്ള നാല് പതിറ്റാണ്ടിലധികമായി പ്രവാസജീവിതം നയിക്കുന്നവരെ ആദരിച്ചു. മനാമ കെ. സിറ്റി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനുമുന്നിൽ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകർതൃത്തിൽ നടന്ന പരിപാടിയിൽ ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ആക്ടിങ് പ്രസിഡന്റ് റംഷാദ് അയലക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, മീഡിയ കൺവീനർ ഫസലുൽ ഹഖ്, ട്രഷറർ അലി അഷറഫ്, പ്രോഗ്രാം കൺവീനർ കാസിം പാടത്തക്കായിൽ തുടങ്ങിയവർ സംസാരിച്ചു.
മുതിർന്ന പ്രവാസികളായ എൻ.കെ. മുഹമ്മദലി, ബഷീർ അമ്പലായി, കെ.ടി. മുഹമ്മദലി (ദാർ അൽ ഷിഫ), ബാലൻ ബഹ്റൈൻ ഓക്ഷൻ, കുഞ്ഞലവി കരിപ്പായിൽ, അശോകൻ മേലേക്കാട്ട്, മുഹമ്മദലി പെരിന്തൽമണ്ണ, യാഹൂ ഹാജി, അഷ്റഫ് കുന്നത്തുപറമ്പ്, എ.എ. മുല്ലക്കോയ, ഹംസ കണ്ണൻതൊടിയിൽ, വി.എച്ച് അബ്ദുള്ള, മുഹമ്മദലി കെ പി, എ.വി ബാലകൃഷ്ണൻ, ഹനീഫ അയിലക്കാട്, മുഹമ്മദ് അഷ്റഫ് അലി തുടങ്ങിയവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. പ്രോഗ്രാം കോഡിനേറ്റർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.
ഭാരവാഹികളായ സക്കറിയ പൊന്നാനി, അഷ്റഫ് കുന്നത്തുപറമ്പ്, റസാക്ക് പൊന്നാനി, മുനീർ വളാഞ്ചേരി, അബ്ദുൽ ഗഫൂർ, സുബിൻ ദാസ്, സാജിദ് കരുളായി, ഷബീർ മുക്കൻ, രാജേഷ് വി.കെ, വാഹിദ് വാഹി, ഷിബിൻ തോമസ്, റമീസ് തിരൂർ, ജഷീർ ചങ്ങരംകുളം, രജീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.