?????????

വിജയകഥയുമായി മുൻ പ്രവാസിയായ യുവസംരംഭകൻ

മനാമ: നാട്ടിൽ സംരംഭം നടത്തി വിജയകരമാക്കിയ അനുഭവവുമായി മുൻ ബഹ്​റൈൻ പ്രവാസി. കണ്ണൂർ കരിവള്ളൂർ രഞ്​ജിതാണ്​​ കഠ ിനാദ്ധ്വാനത്തിലൂടെ നേട്ടം കൊയ്​തെടുത്തത്​. 2002 മുതൽ 12 വരെ ബഹ്​റൈനിൽ തൊഴിലാളിയായിരുന്നു ഇദ്ദേഹം. ഒട​ുവിൽ നാട ്ടിലേക്ക്​ മടങ്ങി. തുടർന്ന്​ ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച്​ അന്വേഷിക്കുകയും കേരള ഖാദിബോർഡ്​ മുഖേനെ, കേന്ദ്രഗവൺമ​െൻറി​​െൻറ വായ്​പക്ക്​ അപേക്ഷിക്കുകയും ചെയ്​തു.

25 സ​െൻറ്​ സ്ഥലത്ത്​ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രൊജക്​ട്​ റിപ്പോർട്ട്​ സഹിതമാണ്​ അപേക്ഷ നൽകിയതെന്നും രഞ്​ജിത്​ പറഞ്ഞു​. അപേക്ഷിച്ച്​ നാലഞ്ച്​ മാസം കഴിഞ്ഞപ്പോൾ പദ്ധതിക്ക്​ ഗവൺമ​െൻറി​​െൻറ അനുവാദം ലഭിച്ചു. 25 ലക്ഷം വായ്​പ എടുത്ത്​ മോഡേൺ അടുക്കള നിർമ്മാണവും ഇൻറീരിയർ ഡെക്കറേഷനും ആണ്​ ആരംഭിച്ചത്​. ആദ്യ രണ്ട്​ വർഷപ്പോൾ​ ബിസിനസ്​ പച്ചപിടിക്കുകയായിരുന്നു.

ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ ഷോറൂമുകളും 40 ഒാളം ജീവനക്കാരുമുണ്ട്​. ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിലേക്ക്​ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ രജ്​ഞിത്തിന്​ പറയാനുള്ളത്​ കഠിനാദ്ധ്വാനവും കൂട്ടായ പരിശ്രമങ്ങളും ഉണ്ടെങ്കിൽ ഒരുപരിധിവരെ സംരംഭം വിജയിപ്പിക്കാൻ കഴിയുമെന്നാണ്​.

Tags:    
News Summary - renjith-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.