ബഹ്റൈൻ വെസ്റ്റ് എക്കറിലെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് റിയൽ വെൻഡിങ് മെഷീൻ ഗ്രൂപ് ഓഫ് കമ്പനീസ് അധികൃതർ നടത്തിയ വാർത്തസമ്മേളനം
മനാമ: യു.എ.ഇ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ വെൻഡിങ് മെഷീനുകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രത്യേക വിതരണക്കാരായ റിയൽ വെൻഡിങ് മെഷീൻ ഗ്രൂപ് ഓഫ് കമ്പനീസ് പുതിയ മെഷീൻ ബഹ്റൈനിൽ പുറത്തിറക്കി.
വിവിധ രാജ്യങ്ങളിലായി 5000ലധികം വെൻഡിങ് മെഷീനുകളാണ് സ്ഥാപനം ഇതിനകം വിതരണം ചെയ്തത്. ഈ സാഹചര്യത്തിലാണ് 2018ൽ തുടങ്ങിയ ബഹ്റൈൻ ഷോറൂം നവീകരിച്ച് വ്യാഴാഴ്ച വീണ്ടും ആരംഭിക്കുന്നത്. കൂടുതൽ എഫ്.എം.സി.ജി ഉല്പന്നങ്ങളുമായി നവീകരിച്ച സ്റ്റോർ സൗദി അറേബ്യയിലേക്കുകൂടി വിപുലീകരിക്കും.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബഹ്റൈൻ വെസ്റ്റ് എക്കറിൽ നടക്കുന്ന ചടങ്ങിൽ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത, ഹത്ര ഹോൾഡിങ് കമ്പനി സി.ഇ.ഒ ഹസ്സൻ മെഹറിഷ്, ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അൽ ഹർബി, റിയൽ വെൻഡിങ് മെഷീൻ ഗ്രൂപ് ഡയറക്ടർ അമീന തുടങ്ങിയവർ മുഖ്യാതിഥികളാകും.
റീഫിൽ പൗഡറുകളുടെ ലഭ്യതയും കമ്പനി ഉറപ്പാക്കുമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ സത്താർ പറഞ്ഞു. ഡയറക്ടർ മുഹമ്മദ് കുഞ്ഞി കുളത്തിങ്കൽ, സാമ്പത്തിക വിദഗ്ധൻ ശഹ്സാദ്, മാക്കിൻസർ ഗ്രൂപ് ഡയറക്ടർ ജാബിർ കോറോത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.