റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർഥികൾ ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൽ
മനാമ: ഡെൽമൻ, അറബ് സാംസ്കാരിക പാരമ്പര്യം വർണക്കൂട്ടുകളിൽ കടലാസിൽ ചാലിച്ച് റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർഥികൾ ബഹ്റൈെന്റ ദേശീയ ദിനാചരണം ഗംഭീരമാക്കി. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയും തണലുമായ പവിഴദ്വീപിന്റെ അമ്പത്തിനാലാം ദേശീയ ദിനത്തോടനുബന്ധിച്ച് സെന്റർ നടത്തിയ ഡ്രോയിങ് ആൻഡ് കളറിങ് മത്സരത്തിൽ കുഞ്ഞുമനസുകളിലൂടെ അവർ കണ്ട ബഹ്റൈൻ തെരുവോരങ്ങൾ, കെട്ടിടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വിനോദ ഷോപ്പിങ് മാളുകൾ, മസ്ജിദുകൾ, ഡെൽമൻ ശേഷിപ്പുകൾ എന്നിങ്ങനെ വിവിധ ആശയങ്ങൾ കൊച്ചു കാൻവാസിൽ പകർത്താൻ ഒട്ടേറെ കുട്ടികൾ പങ്കുചേർന്നു.
ചുവപ്പും വെള്ളയും കലർന്ന പതാകയുമേന്തി ബഹ്റൈനിന്റെ പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ് എത്തിയ കുട്ടികൾ മാർച്ചുപാസ്റ്റിലും പങ്കെടുത്തു. ചുവന്ന കളർ ശൗര്യത്തിന്റെയും ധീരതയുടെയും അടയാളമായും വെളുത്ത കളർ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സൂചകമാണെന്നും പതാകയുടെ അരികിൽ കാണുന്ന ആറ് ചുമന്ന ത്രികോണങ്ങളും അഞ്ച് വെളുത്ത ത്രികോണങ്ങളും യഥാക്രമം ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളായ ആറ് ഈമാൻ കാര്യങ്ങളുടെയും അഞ്ച് ഇസ്ലാം കാര്യങ്ങളുടയും ഓർമപ്പെടുത്തലാണെന്നും മാർച്ച് പാസ്റ്റ് നിയന്ത്രിച്ച അധ്യാപകൻ സാദിഖ് ബിൻ യഹ്യ കുട്ടികളെ ഓർമിപ്പിച്ചു.
അധ്യാപകരായ സജ്ജാദ് ബിൻ അബ്ദുൽ റസാഖ്, വസീം അൽ ഹികമി, ശംസീർ ഓലിയത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മദ്റസ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മധുര പലഹാരങ്ങളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.