പൈ​തൃ​കം ചോ​രാ​തെ മ​നാ​മ സൂ​ഖ് പു​തു​മോ​ടി​യി​ലേ​ക്ക്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​നാ​മ സൂ​ഖി​ന്റെ പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി വ​ൻ​കി​ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സൂ​ഖി​ന്റെ ത​നി​മ​യും വാ​സ്തു​വി​ദ്യാ പൈ​തൃ​ക​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം, രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ ഐ​ഡ​ന്റി​റ്റി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​നാ​മ സൂ​ഖി​ന്റെ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ക. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ക​മ്മി​റ്റി ഇ​തി​നാ​യി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​​ഗ​മാ​യി മ​നാ​മ സൂ​ഖി​ന്റെ സ​വി​ശേ​ഷ​മാ​യ വാ​സ്തു​വി​ദ്യ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കും. റോ​ഡു​ക​ൾ, മ​റ്റ് പൊ​തു​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ആ​ധു​നി​ക​വ​ത്ക​രി​ക്കും. സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ സാം​സ്കാ​രി​ക പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളും ടൂ​റി​സ്റ്റ് ആ​ക​ർ​ഷ​ണ​ങ്ങ​ളും ഒ​രു​ക്കും. പ​തി​റ്റാ​ണ്ടു​ക​ളാ​യി വി​വി​ധ സം​സ്കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​യ സൂ​ഖി​ന്റെ ആ​ത്മാ​വ് ന​ഷ്ട​പ്പെ​ടാ​തെ ആ​ധു​നി​ക പ്ലാ​നി​ങ് ന​ട​പ്പി​ലാ​ക്കും.

മ​നാ​മ സൂ​ഖി​ന്റെ ച​രി​ത്ര​പ​ര​മാ​യ ഐ​ഡ​ന്റി​റ്റി സം​ര​ക്ഷി​ക്കു​ന്ന​ത് കേ​വ​ലം ഒ​രു ദേ​ശീ​യ ദൗ​ത്യം മാ​ത്ര​മ​ല്ല, ബ​ഹ്‌​റൈ​ന്റെ വ്യ​ക്തി​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന തൂ​ൺ കൂ​ടി​യാ​ണെ​ന്ന് മ​ന്ത്രി ഗാ​നിം അ​ൽ ബു​ഐ​നൈ​ൻ പ​റ​ഞ്ഞു. മ​നാ​മ സൂ​ഖ് ന​വീ​ക​ര​ണ​ത്തി​ന്റെ പൂ​ർ​ണ​രൂ​പം ഉ​ട​ൻ​ത​ന്നെ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടും. പാ​ര​മ്പ​ര്യ​വും ഭാ​വി​യി​ലേ​ക്കു​ള്ള കാ​ഴ്ച​പ്പാ​ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പ്ര​ചോ​ദ​ന കേ​ന്ദ്ര​മാ​യി മ​നാ​മ സൂ​ഖി​നെ മാ​റ്റാ​നാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ സി​ത്ര​യി​ലെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് കൂ​ടു​ത​ൽ ക​ട​ക​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. 

Tags:    
News Summary - Manama Souq to be renovated without losing its heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.