ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മുൻ എം.പി രമ്യ ഹരിദാസിന് സ്വീകരണം നൽകിയപ്പോൾ
മനാമ: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസിന് സ്വീകരണം നൽകി. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് ബിജു ബാൽ സി.കെ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി അംഗം പ്രദീപ് പാളയം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി നടുവണ്ണൂർ, സൈത് എം.എസ്, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, രഞ്ജൻ കച്ചേരി, സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ വളയം, സെക്രട്ടറി മുനീർ പേരാമ്പ്ര, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, കുവൈത്ത് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അംഗം ഷംസുദ്ദീൻ കുറ്റിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ല നേതാക്കളായ പ്രബിൽദാസ്, കുഞ്ഞമ്മദ് കെ.പി, അനിൽകുമാർ കെ.പി, സുബിനാസ് കിട്ടു, അബ്ദുൽ സലാം മുയിപ്പോത്ത്, രവീന്ദ്രൻ നടയമ്മൽ, രാജീവൻ അരൂർ, ബിജു കൊയിലാണ്ടി, ഗിരീഷ് നടുവണ്ണൂർ, ബിജു നടുവണ്ണൂർ, മജീദ് ടി.പി, ഷാജി മോൻ, തുളസീദാസ് എന്നിവർ നേതൃത്വം നൽകി. അസീസ് ടി.പി മൂലാട് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.