മാധ്യമപ്രവർത്തകരെ അടിച്ചമർത്തുന്നത് നോക്കിനിൽക്കില്ല -ചെന്നിത്തല

മനാമ: പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ മംഗളൂരിൽ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലിലാക്കിയ സംഭവത്തെ അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകരെ അടിച്ചമർത്താൻ നോക്കിയാൽ ജനാധിപത്യ സമൂഹം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തെരുവിലെ സമരങ്ങളെയും അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും അടിച്ചമർത്താനും തുടച്ചുനീക്കാനും മോദി ഗവൺമെന്‍റ് ശ്രമിച്ചാൽ, അത്തരം ശ്രമങ്ങൾ മുെമ്പല്ലാം ലോകത്തിന്‍റെ പലഭാഗത്തും പരാജയപ്പെട്ടിട്ടുള്ളതാണെന്ന് കൂടി ഒാർക്കണം. മാധ്യമപ്രവർത്തകരുടെ വായ മൂടിെക്കട്ടാനുള്ള നടപടികൾ അപകടവും ഏകാധിപത്യത്തിന്‍റെ നയവുമാണ്. മാധ്യമപ്രവർത്തകർക്ക് കൂച്ചുവിലങ്ങിടാനുള്ള നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - ramesh chennithala-about journalist detained in mangalore-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.