കുട്ടിക്കാലത്തെ നോമ്പുകാലം എല്ലാ ആഘോഷങ്ങളെയും പോലെ തന്നെയായിരുന്നു.കാരണം അന്ന് എല്ലാ മതസ്ഥരും ഒന്നിച്ച് ഉത്സവങ്ങള്‍ ആഘോഷിച്ചിരുന്നു.നോമ്പുകാലത്ത് സഹപാഠിയായ കബീറി ഉമ്മ തയാറാക്കി കൊടുത്തുവിടുന്ന പലഹാരത്തിനോടായിരുന്നു പ്രിയം. കബീര്‍ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു.പെരുന്നാളിന് അവന്‍ എന്നെയും ക്ഷണിക്കും.പുത്തന്‍ ഉടുപ്പൊക്കെ ഇട്ട് കബീറിനെ കാണാന്‍ അന്ന് നല്ല ചന്തമാണ്.
പെരുന്നാൾ ആയത്കൊണ്ട് അവൻെറ ബന്ധുക്കളും ഒക്കെ അവിടെ ഒത്തുകൂടും.
ഇന്ന് കബീര്‍ ജീവിച്ചിരിപ്പില്ല എങ്കിലും ഇപ്പോഴും നോമ്പുകാലങ്ങളില്‍ കബീര്‍ എന്‍െറ ഓര്‍മ്മകളില്‍ ഓടി എത്തും. നാട്ടില്‍ കബീറിലൂടെയാണ് ഞാന്‍ നോമ്പുകാലം അറിഞ്ഞിരുന്നത് എങ്കില്‍ ഇവിടെ നോമ്പുകാലം ഒരു അനുഭവമാക്കി മാറ്റിയത് അഷറഫിലൂടെയാണ്. അഷറഫ് ആരായിരുന്നു. ഞാന്‍ അഷറഫിനെ കാണുന്നത് വൈകുന്നേരങ്ങളിൽൈ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങുംമ്പോളാണ്. അവിടുത്തെ കോൺഗ്രീറ്റ് ബഞ്ചില്‍ പുതച്ചുമൂടി കിടക്കുന്ന ഒരു രൂപമായിരുന്നു അഷറഫ്.പലപ്പോഴും ഒരേസ്ഥലത്ത് ഒഴിഞ്ഞ ഒരു കോണില്‍ ആയിരുന്നു അയ്യാള്‍ സ്ഥാനം പിടിച്ചിരുന്നത്.
അവിടുത്തെ ജോലിക്കാരനാവും എന്നാണ് ആദ്യം കരുതിയത്. ഒരു നോമ്പുകാലത്ത് ഞാന്‍ പതിവുപോലെ നടക്കുംമ്പോള്‍ ചെറിയ ഞരക്കവും മൂളലും കേട്ട് അടുത്തുചെന്നു നോക്കുംമ്പോള്‍ പനിച്ച് വിറക്കുന്ന അഷറഫ്. രാത്രിയില്‍ അയാളെ അവടെ ഒറ്റക്ക് ഇട്ടേച്ച് പോകുന്നത് ശരിയല്ലയെന്ന് തോന്നി. മാത്രമല്ല അയ്യാൾക്ക് നല്ല പനിയും. ഞാന്‍ ആശുപത്രിയിൽ എത്തിച്ചു. പിന്നെ കാര്യങ്ങള്‍ അന്വേഷിച്ചു. തുച്ചമായ വരുമാനത്തില്‍ ലേബര്‍ ജോലി ചെയ്യുന്ന ആളാണ് അയാൾ. വൈകിട്ട് എത്തിയാല്‍ കാലി ടിന്നുകളും മറ്റും പെറുക്കി വിറ്റ് കഴിയും. കിട്ടുന്ന ശമ്പളം നാട്ടില്‍ അയക്കും വീട്ടില്‍ ഒരുപാട് ആവശ്യങ്ങള്‍ പലപ്പോഴും തിരികെ നാട്ടില്‍ പോയാലോ എന്ന് പോലും ആലോചിച്ചു. വീട്ടിലെ അവസ്ഥ ആലോചിക്കുംമ്പോള്‍ അതിനും കഴിയില്ല.
വാടക കൊടുത്തിട്ട് രണ്ട് മാസമായി അതുകൊണ്ട് പാര്‍ക്കില്‍ വൈകിട്ട് വന്ന് കിടക്കും രാവിലെ അഞ്ച് മണിക്ക് ജോലിക്ക് പോകും. പാര്‍ക്കിലെ നോട്ടക്കാരന്‍ പലപ്പോഴും വഴക്ക് പറഞ്ഞിരുന്നു പിന്നെ അയ്യാളും ഒന്നും പറയാതായി. കുറച്ച് വസ്ത്രങ്ങളുണ്ട് അത് അടുത്തുളള ഫ്ളാറ്റിെൻറ സ്റ്റയര്കെയിസിനടിയില് ആരു കാണാതെ ഒളിപ്പിച്ച് വെച്ചിരുന്നു. ഞാൻ അയാളെ എെൻറ റൂമില്‍ കൊണ്ടുവന്നു. നോമ്പ് കാലമായതിനാല്‍ അഷറഫിനോടൊപ്പം ഞാനും നോമ്പെടുത്തു. ശരിക്കും ഒരു അനുഭവം തന്നെയായിരുന്നു ആ സൗഹൃദം. അവൻ ജോലിക്ക് പോയിത്തുടങ്ങി. ഇതിനിടയിൽ ഞാന്‍ അവനുവേണ്ടി മറ്റെന്തെങ്കിലും ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു.ആറ് മാസത്തിനൊടുവില്‍ നല്ലൊരു ജോലി തരപ്പെട്ടു എെൻറ സുഹൃത്ത് വഴി ആ കമ്പനിയുടെ ക്യാമ്പിലേയ്ക്ക് മാറുംമ്പോള്‍ അഷറഫ് കരയുന്നുണ്ടായിരുന്നു.ഇന്നും നോമ്പ് കാലമാകുംമ്പോൾ എെൻറ മനസ്സിൽ കബീറും അഷറഫും ഓടിയെത്തും.
അഷറഫ് ഇപ്പോൾ പ്രവാസം നിർത്തി നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.