റമദാനിനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അഹ്ലൻ റമദാൻ പ്രത്യേക പതിപ്പിന്റെ പ്രകാശനം ‘ഗൾഫ് മാധ്യമം’ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ദാറുൽ ഷിഫ മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലിക്ക് നൽകി നിർവഹിക്കുന്നു
മനാമ: റമദാനിനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അഹ്ലൻ റമദാൻ പ്രത്യേക പതിപ്പിന്റെ പ്രകാശനം നടന്നു. ‘ഗൾഫ് മാധ്യമം’ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ദാറുൽ ഷിഫ മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
സഈദ് റമദാൻ, ആഷിഖ് എരുമേലി എന്നിവർ പങ്കെടുത്തു. ബഹിരാകാശ നോമ്പ്, പൈതൃകനോമ്പ്, പ്രവാസനോമ്പ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് പ്രത്യേക പതിപ്പ് തയാറാക്കിയിരിക്കുന്നത്. യു.എ.ഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽനിയാദിയുടെ റമദാൻ പ്രതീക്ഷകളടക്കം പതിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.