മനാമ: അടുത്തവർഷത്തെ റമദാൻ മാസം 2026 ഫെബ്രുവരി 18ന് ആരംഭിക്കുമെന്നും ഈദുൽ ഫിത്ർ മാർച്ച് 20ന് ആയിരിക്കുമെന്നും ജ്യോതിശാസ്ത്ര വിദഗ്ധന്റെ പ്രവചനം.
ജ്യോതിശാസ്ത്ര ഗവേഷകനായ അലി അൽ ഹജാരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. 30 ദിവസം നീളുന്ന ഈ പുണ്യമാസം ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരവും നഗ്നനേത്രങ്ങൾ കൊണ്ടുള്ള മാസപ്പിറവി ദർശനം വഴിയും ഈ തീയതികളിൽ തന്നെ ആയിരിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം അറിയിച്ചു. ചന്ദ്രന്റെ സ്ഥാനങ്ങൾ ബഹ്റൈനിലെയും മേഖലയിലെയും ചക്രവാളത്തിൽ വ്യക്തവും ലളിതവുമാണ്.
അതുകൊണ്ടുതന്നെ റമദാൻ, ശവ്വാൽ മാസങ്ങളുടെ ആരംഭം ജ്യോതിശാസ്ത്ര കണക്കുകളിലൂടെയോ നഗ്നനേത്ര ദർശനത്തിലൂടെയോ എളുപ്പത്തിൽ നിർണയിക്കാൻ സാധിക്കുമെന്നും അൽ ഹജാരി വിശദീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.