പിറ തെളിഞ്ഞു; രാജ്യം ചെറിയ പെരുന്നാൾ തിളക്കത്തിൽ

മനാമ: വ്രത ശുദ്ധിയുടെ രാപ്പകലുകൾക്ക്​ വിരാമമിട്ട്​ വാനിൽ ശവ്വാൽ പിറ ദൃശ്യമായതോടെ ഇന്ന്​ ബഹ്​റൈനിൽ ചെറിയ പെരുന്നാൾ ആഘോഷം നടക്കും. വിവിധ സ്ഥലങ്ങളിൽ രാവിലെ ഇൗദുഗാഹുകളും നമസ്​കാരങ്ങളും നടക്കും. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുമെന്ന് സുന്നീ വഖഫ്​ ഡയറക്​ടറേറ്റ് അറിയിച്ചിട്ടുണ്ട്​. താഴെ ചേര്‍ത്ത സ്ഥലങ്ങളില്‍ സുന്നീ ഒൗഖാഫ് നേരിട്ട് ഈദ് ഗാഹുകള്‍ നടത്തുന്നുണ്ട്.  മുഹറഖ് മഖ്ബറക്ക് സമീപമുള്ള ഗ്രൗണ്ട്. ഹമദ് ടൗണ്‍ സൂഖ് വാഖിഫിന് സമീപമുള്ള ഗ്രൗണ്ട്, ഹമദ് ടൗണ്‍ 17 ാം റൗണ്ട് എബൗട്ടിന് സമീപമുള്ള ഗ്രൗണ്ട്., എല്ലാ ജുമുഅത്ത് പള്ളികളിലും പെരുന്നാള്‍ നമസ്​കാരം നടക്കും. കൂടാതെ ഒൗഖാഫി​​​െൻറ അംഗീകാരത്തോടെ പ്രവാസി സമൂഹത്തിനും വിവിധയിടങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നുണ്ട്​.

ചെറിയപെരുന്നാൾ പ്രമാണിച്ച്​ പൊതുമേഖലയിൽ അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.  ഇതുസംബന്​ധിച്ച്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉത്തരവ്​ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച​ു. ചെറിയ പെരുന്നാൾ പ്രമാണിച്ച്​ മൂന്ന്​ ദിവസം അവധിയും ഇതിൽ വെള്ളി, ശനി അവധിദിവസങ്ങൾ ഉൾപ്പെട​ുന്നതിനാൽ ഇതി​ന്​ പകരം എന്ന നിലയിലാണ്​  ആകെ അഞ്ചുദിവസമാണ്​ അവധി കണക്കാക്കിയിരിക്കുന്നത്​. ഇന്നലെ സന്​ധ്യ​യോടെ ചെറിയ പെരുന്നാൾ പ്രഖ്യാപനം രാത്രി ഉണ്ടായതോടെ തെരുവുകളും റോഡുകളും കൂടുതൽ തിരക്കുള്ളതായി. ഹൈപ്പർമാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈകിയും തിരക്ക്​ അനുഭവ​െപ്പട്ടു. ആഘോഷത്തി​​​െൻറ ഭാഗമായി  മലയാളികൾ ഉൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്​പരം ചെറിയ പെര​​ുന്നാൾ ആശംസകൾ നേർന്നു. 

Tags:    
News Summary - ramadan 2018-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.