വെള്ളക്കെട്ട്: മന്ത്രി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മനാമ: നാലുദിവസം നീണ്ട മഴകാരണമുണ്ടായ വെള്ളക്കെട്ട് നീക്കുന്ന ജോലികള്‍ വിലയിരുത്താനായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. വേഗത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ലഖീഫയുടെ നിര്‍ദേശമനുസരിച്ചാണ് മഴക്കെടുതി നിവാരണ അടിയന്തര കമ്മിറ്റി അംഗങ്ങളോടൊപ്പം മന്ത്രി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ലഭിച്ചതായി മന്ത്രി പറഞ്ഞു. ഇതിനത്തെുടര്‍ന്ന് മഴവെള്ളം നീക്കുന്നതിനായി ആവശ്യമുള്ളത്ര പമ്പുകളും വാട്ടര്‍ ടാങ്കറുകളും അനുവദിച്ചിട്ടുണ്ട്. 
24 മണിക്കൂറും ഇതുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി നബീല്‍ അബുല്‍ഫത്്ഹ്, പൊതുമരാമത്ത് കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഖയ്യാത്ത് എന്നിവരും മന്ത്രിയെ അനുഗമിച്ചിരുന്നു. 
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് 2000 ത്തോളം പരാതികളാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചതെന്ന്  മന്ത്രി അറിയിച്ചു. 

Tags:    
News Summary - rain-water-minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.