മഴക്കെടുതി നേരിടാന്‍ അടിയന്തിര നടപടിക്ക്​ മന്ത്രിസഭ തീരുമാനം

മനാമ: മഴക്കെടുതി നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പലാസിലായിരുന്നു കാബിനറ്റ് യോഗം. വിവിധ സ്ഥലങ്ങളിലുണ്ടായ വെള്ളക്കെട്ടും മഴക്കെടുതികളും യോഗം ചര്‍ച്ച ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് പൊതുമരാമത്ത്-^മുനിസിപ്പൽ^‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ കെക്കൊള്ളാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ജന്മദിനാശംസകള്‍ നേര്‍ന്നു.


കൂടുതല്‍ ആരോഗ്യവും ദീര്‍ഘായുസ്സും നേരുകയും ചെയ്തു. അടുത്ത ദിവസം സൗദി തലസ്ഥാനമായ റിയാദില്‍ സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്​റ്റ്​മെന്‍റ് ഇനിഷ്യോറ്റീവ് 2018 ല്‍ കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുക്കുന്നതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. മേഖലയില്‍ മല്‍സരാധിഷ്ഠിധ സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ഇത് സഹായകമാകുമെന്ന് കരുതുന്നു.
സൗദി പൗരന്‍ ജമാല്‍ ഖാഷ്ക്കജിയുടെ വിഷയവുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടത്തിനെതിരെയുണ്ടായ തെറ്റായ പ്രചാരണങ്ങളെ ചെറുക്കാനും പ്രസ്തുത വിഷയത്തില്‍ സല്‍മാന്‍ രാജാവ് അംഗീകരിച്ച തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കാനും കാബിനറ്റ് തീരുമാനിച്ചു. നിയമവും വ്യവസ്ഥകളും പാലിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സൗദിക്കെതിരെ ചില ഭാഗങ്ങളില്‍ നിന്നുള്ള കുപ്രചാരണങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. രാജ്യത്തെ മല്‍സ്യ സമ്പത്ത് നിലനിര്‍ത്തുന്നതിാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. മല്‍സ്യോല്‍പാദനം കുറയുന്ന രൂപത്തിലുള്ള മീന്‍പിടുത്തം നിയന്ത്രിക്കുന്നതിനും അതുവഴി മല്‍സ്യ സമ്പത്തിന്‍െറ സ്ഥിരത ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.

ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തെ കാബിനറ്റ് ചുമതലപ്പെടുത്തുകയും ചെയ്തു. മല്‍സ്യ ഉല്‍പാദന മേഖലയില്‍ നിക്ഷേപ സംരംഭങ്ങള്‍ ആകര്‍ഷിക്കുന്നതിനും തീരുമാനമുണ്ട്. ചില വ്യക്തികളെയും സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കാനും തീരുമാനിച്ചു. നവംബര്‍ 14 മുതല്‍ 16 വരെ നടക്കുന്ന അന്താരാഷ്​ട്ര ഏവിയേഷന്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ഇത് വിജയിപ്പിക്കുന്നതിന് മുഴുവന്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പിന്തുണ നല്‍കാന്‍ നിര്‍ദേശിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - rain fight decision-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.