?????????????...??????????? ??? ????????????? ????????????

മാസങ്ങൾക്കുശേഷം മഴ പെയ്​തു

മനാമ: കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനിടെ ഇന്നലെ കാലത്ത്​ രാജ്യത്ത്​ മഴയുണ്ടായി. മഴ പെയ്യാനുള്ള സാധ്യതയെ കുറിച്ചും വടക്കുപടിഞ്ഞാറൻ കാറ്റിനെ കുറിച്ചും ദിവസങ്ങൾക്ക്​ മു​െമ്പ കാലാവസ്ഥ വകുപ്പ്​ പ്രവചിച്ചിട്ടുണ്ടായിരുന്നു. എന്നാൽ വലിയതോതിലുള്ള മഴ ഉണ്ടായില്ല. ചിലയിടങ്ങളിൽ ചാറ്റലായി മാറിയതോടെ വഴിയാത്രക്കാർ കുട ചൂടി പോകുന്ന അപൂർവ്വ കാ​​ഴ്​ചയുമുണ്ടായി. നിരത്തുകളിൽചില ഭാഗങ്ങളിൽ മാത്രം  ചെറുതായി വെള്ളം പൊങ്ങി. വരും ദിവസങ്ങളിലും മഴ ചാറ്റലിനുള്ള സാധ്യത കാണുന്നുണ്ട്​. രണ്ട്​ മാസത്തോളം മുമ്പ്​ മഴ ഉണ്ടായിരുന്നു. ഇപ്പോഴത്തെ മഴ ശൈത്യകാലം അവസാനിക്കുന്നതി​​െൻറ സൂചനയാണെന്ന്​ വിദഗ്​ധർ പറയുന്നു. കാലാവസ്ഥ മാറ്റത്തിന്​ മുന്നോടിയായി മഴ ഉണ്ടാകുന്നത്​ ഗൾഫ്​ രാജ്യങ്ങളിൽ പതിവാണ്​.
Tags:    
News Summary - rain-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.