????? ????????? ??????????????

ര​ഘു​വി​െൻറ ദു​രി​ത​ത്തി​ന്​ ഇ​നി​യെ​ങ്കി​ലും അ​റു​തി​യാ​കു​മോ?

മ​നാ​മ: ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ കി​ട​പ്പി​ലാ​യ ര​ഘു​വി​​​െൻറ ദു​രി​ത​ജീ​വി​തം ആ​രു​ടെ​യും ക​ണ്ണു​ന​യി​ക്കു​ന്ന​താ​ണ്. ദേ​ഹ​മാ​സ​ക​ലം പ്ലാ​സ്​​റ്റ​റി​ട്ട്​ മൂ​ന്നു​ മാ​സ​മാ​യി ഒ​രേ കി​ട​പ്പി​ൽ കി​ട​ക്കു​ന്ന ര​ഘു​വി​ന്​ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഒ​രു കാ​ര്യ​വും ചെ​യ്യാ​നാ​വി​ല്ല. തി​രു​വ​ല്ല ഈ​സ്​​റ്റ്​ ഓ​ത​റ സ്വ​ദേ​ശി​യാ​യ ര​ഘു 20 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്​​റൈ​നി​ലു​ണ്ട്. ​മൂ​ന്നു​മാ​സം മു​മ്പ്​ ഉ​ണ്ടാ​യ അ​പ​ക​ട​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ജീ​വി​ത​ത്തി​​െൻറ താ​ളം​തെ​റ്റി​ച്ച​ത്. വീ​ഴ്​​ച​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ര്യ​മാ​യി പ​രി​ക്കേ​റ്റ ര​ഘു ഇ​പ്പോ​ൾ ഒ​രേ കി​ട​പ്പി​ലാ​ണ്. മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കും പ​ര​സ​ഹാ​യം വേ​ണം. ഉ​റ്റ​സു​ഹൃ​ത്താ​യ മാ​ത്യു എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി ഒ​പ്പ​മു​ള്ള​താ​ണ്​ ഏ​ക ആ​ശ്വാ​സം. 

അ​തി​നി​ടെ, ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ കി​റ്റ്​ വി​ത​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ അ​​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ട​യാ​യി. തു​ട​ർ​ന്ന്​ ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, സു​ബൈ​ർ ക​ണ്ണൂ​ർ, ക​ൺ​വീ​ന​ർ ഹാ​രി​സ്​ പ​ഴ​യ​ങ്ങാ​ടി, അ​മ​ൽ​ദേ​വ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ അ​ടു​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു. എ​ങ്ങ​നെ​യെ​ങ്കി​ലും നാ​ട്ടി​ൽ എ​ത്ത​ണ​മെ​ന്നാ​ണ്​ ര​ഘു​വി​​െൻറ ആ​ഗ്ര​ഹം. ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ പാ​സ്​​പോ​ർ​ട്ടും മ​റ്റ്​ രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചു. മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം യൂ​ത്ത് വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ എ​ടു​ത്തു​ന​ൽ​കാ​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ​ലി ചെ​യ്​​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ കി​ട്ടാ​നു​ള്ള ബാ​ക്കി തു​ക​കൂ​ടി ല​ഭ്യ​മാ​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. സാ​ധി​ക്കു​മെ​ങ്കി​ൽ മേ​യ്​ 22ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ ര​ഘു​വി​നെ യാ​ത്ര​യാ​ക്കാ​നാ​ണ്​ ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - raghu-bksf-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT