ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ വ്യോമഗതാഗത സംവിധാനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ്റെ ഡ്രോൺ ആക്രമണം

മനാമ: ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (എഫ്.ഐ.ആർ) കീഴിലുള്ള സിവിൽ എയർ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെ തിങ്കളാഴ്ച ഇറാന്‍റെ ഡ്രോൺ ആക്രമണമുണ്ടായതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് (സി.എ.എ) അറിയിച്ചു. എങ്കിലും നാവിഗേഷൻ സേവനങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സ്ഥാപിത ഓപ്പറേഷണൽ, സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് ബന്ധപ്പെട്ട അധികാരികൾ സംഭവത്തോട് ഉടനടി പ്രതികരിച്ചതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് വ്യക്തമാക്കി. എയർ നാവിഗേഷൻ സേവനങ്ങളുടെ തുടർച്ചയും വ്യോമഗതാഗതത്തിന്റെ സുരക്ഷിതമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനുള്ള ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെയുള്ള വിമാന സർവീസുകളും വ്യോമപാതകളും യാതൊരു തടസ്സവുമില്ലാതെ സാധാരണ പോലെ തുടരുന്നുണ്ട്. അതേസമയം, അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട മറ്റ് അധികാരികളുമായും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏവിയേഷൻ അധികൃതർ അറിയിച്ചു.

Tags:    
News Summary - Iran drone attack targets Bahrain's air traffic systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.