കല്ലട്ര അബ്ദുൽ ഖാദർ ഹാജി വീടിന്റെ താക്കോൽ കൈമാറുന്നു

വീടിന്റെ താക്കോൽ കൈമാറി

മനാമ: കെ.എം.സി.സി. ബഹ്റൈൻ ഉദുമ മണ്ഡലം കമ്മിറ്റി പണി പൂർത്തീകരിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റം തൈരാ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു. കെ.എം.സി.സി. ബഹ്റൈൻ ഉദുമ മണ്ഡലം പ്രസിഡന്റ് റഹ്മാൻ കട്ടക്കാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി. ബഹ്റൈൻ കാസർകോട് ജില്ല ജനറൽ സെക്രട്ടറി റിയാസ് പട്ല സ്വാഗതം ആശംസിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ മൊയ്തു തൈരക്ക്‌ വീടിന്റെ താക്കോൽ കൈമാറി.

കെ.എം.സി.സി. ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര, കണ്ണൂർ യൂണിവേഴ്സിറ്റി എം എ അറബിക് യൂണിവേഴ്സിറ്റി ടോപ്പർ ആയി നാടിന്റെ അഭിമാനമായ ഫാത്തിമ എം.എക്ക്‌ സ്നേഹപരം കൈമാറി.

യു.ഡി.എഫ് മണ്ഡലം കൺവീനറും മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.ബി മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി ബഹ്‌റൈൻ വനിതാ വിങ് ജനറൽ സെക്രട്ടറി അഫ്ര മുഹ്സിൻ ചെമ്മനാട്, ബഹ്‌റൈൻ മണ്ഡലം ട്രഷറർ റിയാസ് എടനീർ, ബഹ്‌റൈൻ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമാരായ അബൂ ഇസ്സത്, മനാഫ് ചെമ്മനാട്, റൗഫ് ബാവിക്കര, ഖാദർ ആലൂർ, മ ബി.കെ ഷാ, അബ്ബാസ് ചെമ്മനാട്, അഷ്റഫ് പൈക്ക, സവാദ് പൊവ്വൽ, സംഘടനകൾ നേതാക്കൾ ആശംസകൾ അറിയിച്ചു. ഉദുമ മണ്ഡലം സെക്രട്ടറി യാസിർ കുന്നിൽ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - "House keys handed over"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.