സ്പെയിനിൽ സംഘടിപ്പിച്ച സാംസ്കാരിക മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തവർ
മനാമ: ഫലസ്തീന്റെ സാംസ്കാരിക മേഖലയുടെ പുനർനിർമ്മാണത്തിനായി സ്പെയിനിൽ സംഘടിപ്പിച്ച സാംസ്കാരിക മന്ത്രിമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്യൂട്ടിസ് (ബി.എ.സി.എ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പങ്കെടുത്തു.
ഫലസ്തീൻ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സാംസ്കാരിക മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. സാംസ്കാരിക മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര-പ്രാദേശിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഫലസ്തീന്റെ സാംസ്കാരിക മേഖലയും അതിന്റെ പുനർനിർമ്മാണത്തിനുള്ള മുൻഗണനകളും സമ്മേളനത്തിൽ ചർച്ചാ വിഷയമായി. ഫലസ്തീന്റെ ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്തേണ്ടതിന്റെയും സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം പങ്കെടുക്കത്തവർ ഊന്നിപ്പറഞ്ഞു. ചരിത്രപരവും മാനുഷികവുമായ ഘടകങ്ങൾ സംരക്ഷിക്കുന്നതിലൂടെ ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ ഫലസ്തീൻ സംസ്കാരത്തിന്റെ സ്ഥാനം കൂടുതൽ ഉയർത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സമ്മേളനത്തിന്റെ ഭാഗമായി ശൈഖ് ഖലീഫ ബിൻ അഹമ്മദ് ഫലസ്തീൻ സാംസ്കാരിക മന്ത്രി ഇമാദ് അൽ ദീൻ ഹംദാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഫലസ്തീനിലെ പൈതൃക സംരക്ഷണത്തിലും സാംസ്കാരിക പുനർനിർമ്മാണത്തിലും അനുഭവസമ്പത്ത് പങ്കുവെക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.