ബഹ്റൈനിൽ അമിതവണ്ണം കുറക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മനാമ: സ്വകാര്യ ആശുപത്രിയിൽ അമിതവണ്ണം കുറക്കുന്നതിനായി മിനി ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയയായ ബഹ്‌റൈൻ യുവതി ദിവസങ്ങൾക്ക് ശേഷം മരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

30 വയസ്സുകാരി അസീസ ജനാഹി ആണ് മരിച്ചത്. ജൂലൈ 12-ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കടുത്ത വേദന ഉണ്ടായിരുന്നതായി അസീസ അറിയിച്ചിരുന്നു. അടുത്ത ദിവസവും ഈ അവസ്ഥ തുടർന്നപ്പോൾ, ഇത് ശസ്ത്രക്രിയക്ക് ശേഷമുള്ള സാധാരണ ബുദ്ധിമുട്ടുകൾ മാത്രമാണെന്ന് പറഞ്ഞ് ഡോക്ടർ വിഷയം തള്ളിക്കളയുകയായിരുന്നു. തുടർച്ചയായ വേദനയും ശ്വാസതടസ്സവും ഉണ്ടായിരുന്നിട്ടും പിന്നീടവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

തുടർന്ന് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കടുത്ത ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ബാരിയാട്രിക് സർജറിയിൽ മതിയായ പരിശീലനമില്ലായിരുന്നുവെന്നും, ചികിത്സയിലും ഡിസ്ചാർജ് നടപടികളിലും വീഴ്ച വരുത്തിയതിന് കൃത്യമായ മറുപടി നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ആശുപത്രി അധികാരികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Woman Dies After Weight-Loss Surgery in Bahrain; Family Demands Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.