ദോഹ: ഇറാഖിൽ ഫാൽക്കൺ വേട്ടക്കിടെ തട്ടിക്കൊണ്ട് പോയ 27 ഖത്തരി പൗരൻമാർ മോചിപ്പിക്കപ്പെടുകയും കഴിഞ്ഞ ദിവസം രാജ്യത്ത് എത്തുകയും ചെയ്ത സംന്തോഷത്തിലാണ് രാജ്യം മുഴുവൻ. മോചിപ്പിക്കപ്പെട്ടവർ തങ്ങളുടെ രാജ്യത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ അമീർ എത്തിയതും അവർക്ക് ഹൃദ്യമായ അനുഭവമായതാണ് വിലയിരുത്തൽ. മോചിപ്പിക്കെപ്പട്ടവർ തങ്ങളുടെ വീടുകളിെലത്തി. ഉറ്റബന്ധുക്കളുമായും സുഹൃത്തുക്കളുമായും അവരുടെ സമാഗമം നിറഞ്ഞ സന്തോഷത്തോടെയായിരുന്നു. 2015 ഡിസംബറിലാണ് അജ്ഞാതരായ തോക്കുധാരികൾ അതിർത്തിയിൽ വേട്ടക്ക് പോയ ഖത്തരി സ്വദേശികളെ തട്ടിക്കൊണ്ട് പോകുകയും തടവിൽ പാർപ്പിക്കുകയും ചെയ്തത്.
സംഭവം നടന്നയുടൻ തന്നെ ഏഴ് ഖത്തരി സ്വദേശികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇറാഖിലെ നാസിരിയ്യ നഗരത്തിനും സമാവക്കും ഇടയിലാണ് ബന്ദികൾ കഴിയുന്നതെന്ന് അൽ ജസീറ സംഭവത്തെ തുടർന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ബന്ദികളുടെ മോചനത്തിനായി ഖത്തർ വിദേശകാര്യമന്ത്രാലയം നിരന്തരം ഇറാഖി ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ടിരിരുന്നതാണ് ഗുണം ചെയ്യപ്പെട്ടത്. ബാഗ്ദാദ് തലസ്ഥാനത്ത് നിന്നും 370 കിലോമീറ്റർ അകലെയാണ് മുഥന്നാ പ്രവിശ്യ. പ്രത്യേക ഇനത്തിൽ പെട്ട ഫാൽക്കൺ പക്ഷികളുടെ വേട്ടക്കായാണ് സംഘം ഇവിടെയെത്തിയത്. വ്യക്തമായ രേഖകൾ സഹിതമാണ് ഖത്തരികൾ ഇറാഖിൽ പ്രവേശിച്ചതെന്ന് നേരത്തെ ഖത്തരി വൃത്തങ്ങൾ അറിയിച്ചിരുന്നതാണ്.
ബന്ദികളാക്കപ്പെട്ടവരെ കുറിച്ച് ഉദ്യോഗത്തിെൻറ മുൾമുനയിലായിരുന്നുവെങ്കിലും ഇപ്പോൾ ഏവരും മോചിപ്പിക്കപ്പെട്ടത് ജനങ്ങളെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.