സലാല വിലായത്തിലെ കടകളിൽ സി.പി.എ അധികൃതർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range ദോഫാർ ഗവർണറേറ്റിൽനിന്ന് നിരോധിത സൗന്ദര്യവർധക വസ്തുക്കൾ സി.പി.എ പിടികൂടി
മസ്കത്ത് : ദോഫാർ ഗവർണറേറ്റിൽനിന്ന് നിരോധിത സൗന്ദര്യവർധക വസ്തുക്കൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. സലാല വിലായത്തിലെ കടകളിൽ നടത്തിയ പരിശോധനയിൽ 1150 നിരോധിത ഉൽപന്നങ്ങളും സൗന്ദര്യവർധക വസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള നിരോധിത ഉൽപന്നങ്ങളുടെ വിൽപന തടയാനുള്ള അതോറിറ്റിയുടെ നിരീക്ഷണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും സി.പി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.