മനാമ: ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രോഗ്രസീവ് പാനലിലെ സ്ഥാനാർഥികൾ ഏതെങ്കിലും ജാതിയുടെയോ മതത്തിെൻറയോ പ്രതിനിധികളായി വന്നവരല്ലെന്ന് നേതാക്കളും സ്ഥാനാർഥികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരവധി വർഷങ്ങളായി സമാജത്തിലും അതോടൊപ്പം സമൂഹത്തിലും സേവനം നടത്തിവരുന്നവരാണ്. ഭരണ നേതൃത്വത്തിെൻറ ജനാധിപത്യ വിരുദ്ധ നടപടികളിലും പാർശ്വവർത്തികളെ തിരുകികയറ്റി ഭൂരിപക്ഷം ഉണ്ടാക്കാനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചതിനുമാണ് ഭരണസമിതിയിൽ നിന്നും തങ്ങളുടെ പക്ഷത്തുള്ള രണ്ടുപേർ രാജിവെച്ചത്. എന്നാൽ പ്രോഗ്രസീവ് പാനലിനെതിരെ ഭരണപക്ഷം പരാജയഭീതിപൂണ്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇതൊന്നും സമാജം അംഗങ്ങൾ വിശ്വാസിക്കില്ലെന്നും അവർ പറഞ്ഞു.
സമാജത്തിെൻറ ഭാവി എന്തെന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിതെന്നും അതിനാൽ ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്തിയാണ്
പ്രോഗ്രസീവ് പാനൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമാജത്തിെൻറ കെട്ടിട നിർമ്മാണത്തിനെതിരെ വ്യാജ പരാതി നൽകിയതിൽ പങ്കുളളവർ ഭരണപക്ഷത്തിനൊപ്പം ചേർന്ന് മത്സരിക്കുന്നതായും നേതാക്കൾ ആരോപിച്ചു. തങ്ങളിലാർക്കും അന്ന് പരാതി നൽകിയതിൽ പങ്കില്ല. ഇപ്പോഴത്തെ കെട്ടിടം നിർമ്മിക്കുന്നതിനായി അന്ന് ബാങ്ക് അക്കൗണ്ട് തുറന്നവരും സ്ഥലം വാങ്ങി കരാർ ഒപ്പിട്ടവരും തറക്കല്ലിട്ടവരും തങ്ങളുടെ പാനലിലുണ്ട്.
നൂറുകണക്കിന് പേരുടെ അദ്ധ്വാനത്തിെൻറ ഫലമാണ് ഇൗ കെട്ടിടം. ഇപ്പോൾ വ്യാപകമായി മെമ്പർഷിപ്പ് ചേർത്തതിൽ ക്രമക്കേടുണ്ട്. മെമ്പർഷിപ്പ് സെക്രട്ടറി അറിയാതെയാണ് ഇതുനടന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങളല്ല; നടപ്പാക്കാൻ കഴിയുന്നവ മാത്രമാണ് തങ്ങൾ മുന്നോട്ട് വക്കുന്നതെന്നും പ്രോഗ്രസീവ് പാനൽ വക്താക്കൾ അറിയിച്ചു. ഇത് വോട്ടർമാർ അംഗീകരിക്കുമെന്ന് കരുതുന്നതായും അവർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് സ്ഥാനാർഥി സുധിൻ എബ്രഹാം, ജനറൽ സെക്രട്ടറി സ്ഥാനാർഥി ശിവകുമാർ കൊല്ലറോത്ത്, മറ്റ് സ്ഥാനാർഥികളായ എം ശശിധരൻ, ജഗദീഷ് ശിവൻ, ജനാർദ്ദനൻ, കെ.എസ്.സി.എ പ്രസിഡൻറ് പമ്പാവാസൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.