ആനന്ദ് ലോബോ

ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റ് ആനന്ദ് ലോബോ അന്തരിച്ചു

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റുമായ ആനന്ദ് ലോബോ (62) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു. ആനന്ദ് ലോബോയുടെ നിര്യാണത്തിൽ ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി അവൈലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുകയും ക്ലബിന്റെ വെള്ളിയാഴ്ച ദിവസത്തെ എല്ലാ സെക്ഷനിലെ ആക്ടിവിറ്റികളും താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് അനുശോചന യോഗം ചേർന്നു.

ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ വേർപാട് താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നതായും അറിയിച്ചു.

ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക വേദികളിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള ആനന്ദ് ലോബോ, പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈനിലെ മലയാളി സമൂഹമുൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്കിടയിൽ വലിയ വേദനയാണ് പടർത്തിയിരിക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളും സംഘടനകളും അനുശോചനം അറിയിച്ച് രംഗത്തെത്തി.

Tags:    
News Summary - Former president of Indian Club of Bahrain Anand Lobo passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.