മനാമ: ഐ.വൈ.സി.സി ബഹ്റൈൻ 2026-27 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ദേശീയ കൺവെൻഷനും ശനിയാഴ്ച വൈകീട്ട് ആറിന് ‘ലക്ഷ്യ 2006’എന്ന പേരിൽ സെഗയ ബി.എം.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവർത്തനോദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കും. ബഹ്റൈനിലെ ഒമ്പത് ഏരിയാ കമ്മിറ്റികളിൽനിന്നുള്ള ഐ.വൈ.സി.സി നേതാക്കളും പ്രവർത്തകരും, അതിഥികളും ചടങ്ങിൽ പങ്കെടുക്കും. യുവജന ശാക്തീകരണം, സാമൂഹിക നന്മ, പ്രവാസി പ്രശ്നങ്ങൾ എന്നിവ മുൻനിർത്തിയുള്ള പരിപാടികൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതായിരിക്കും പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെന്നും ഭാരവാഹികൾ വ്യക്തമാക്കി. വിവിധ കലാപരിപാടികളോടെ വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.