മനാമ: തടവുകാരന് മരിച്ച സംഭവത്തില്‍ ഓംബുഡ്സ്മാന് തെളിവെടുപ്പ് നടത്തി. 49കാരനാണ് ജോവ് ജയിലില്‍ വെച്ച് മരണപ്പെട്ടത്. തടവുകാരന് മരിച്ചതിെൻറ കാരണം അറിയണമെന്ന് ബന്ധുക്കള്‍ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ബന്ധുക്കളുടെയും വീട്ടുകാരുടെയും ദുഃഖവും സങ്കടവും മനസ്സിലാക്കാതെ വ്യാജ പ്രചാരണമാണ് ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ വിലയിരുത്തി. തടവുപുള്ളിയുടെ മരണത്തെക്കുറിച്ച് സുതാര്യമായ വിവരം നല്കാന് ബാധ്യതയുണ്ടെന്ന് ഓംബുഡ്സ്മാന് അറിയിച്ചു.
ജോവ് ജയിലിലെ സി.സി.ടി.വി കാമറകളില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുകയും അവ പൊതുജനങ്ങളുടെ അറിയിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. മരണപ്പെട്ട തടവുകാരന് വിവിധ സഹായങ്ങള്‍ തേടി ഓംബുഡ്സ്മാനെ സമീപിച്ചിരുന്നു. 2020 ജൂണ്‍ 28നാണ് അവസാനമായി അദ്ദേഹത്തിെൻറ സഹോദരനുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചത്. ഇതിന് മുമ്പ് 2020 മാര്‍ച്ച് 11ന് ദന്ത ചികിത്സ തേടിയും വിളിച്ചിരുന്നു. 2015ല്‍ കുടലിലെ അസുഖം കാരണം പ്രത്യേക ഭക്ഷണം അനുവദിക്കാനാവശ്യപ്പെട്ട് വിളിച്ചിരുന്നു. ഇത് അനുവദിച്ചിരുന്നു. സ്ഥിരമായി ആരോഗ്യ പരിശോധന നടത്തുകയും സ്ഥിതി മെച്ചമാണെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.
2020 ഒക്ടോബര്‍ 20ന് ചെവിവേദനക്ക് ചികിത്സ തേടി. മരിക്കുംമുമ്പ് ആരോഗ്യപ്രശ്നം ഉള്ളതായി പരാതിപ്പെട്ടിരുന്നുമില്ല. കൂടെയുള്ള തടവുകാരുടെ മൊഴി പ്രകാരം രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ പോവുകയായിരുന്നു. രാത്രി 12ന് നെഞ്ചുവേദന അനുഭവപ്പെടുന്നതായി കൂടെയുള്ളവരോട് പറയുകയും അല്പം പാല് കുടിച്ച് ചാരിയിരുന്ന ശേഷം ബാത്റൂമിലേക്ക് പോവുകയും അവിടെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഇക്കാര്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും ശുശ്രൂഷ നല്‍കുകയും ചെയ്തു. പിന്നീട് സല്‍മാനിയ ആശുപത്രിയിലെത്തിക്കുകയും ഒരു മണിക്ക് മരണപ്പെടുകയും ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് ഓംബുഡ്സ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.