‘പൂവിളി 2025’ സംഘാടക സമിതി അംഗങ്ങൾ
മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം ‘പൂവിളി 2025’ ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
കഴിഞ്ഞദിവസം അൽ-നമൽ ബിൽഡിങ്ങിൽ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി, വർക്കിങ് കമ്മിറ്റി, വനിതാവിങ് പ്രതിനിധികൾ സജീവമായി പങ്കെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
വിവിധ ഉപസമിതികളുടെ നേതൃത്വത്തിൽ പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഓണാഘോഷം അംഗങ്ങൾക്കും കുടുംബങ്ങൾക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമാകുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.