പിടക്കുന്ന ചെമ്മീൻ വന്നു ‘കച്ചവടം പൊടിപൊടിച്ചു’

മനാമ: ചെമ്മീൻ പിടിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ കടലിൽ പോയ മത്​സ്യബന്​ധന തൊഴിലാളികൾ ‘പിടക്കുന്ന’ ചെമ്മീനുമായി തിര​ികെ വന്നു. മാസങ്ങളായുള്ള നിരോധനത്തെ തുടർന്ന്​ ചെമ്മീൻ ലഭിക്കാതിരുന്ന മത്​സ്യ വിപണി  ആനന്ദ​േത്താടെയാണ്​ നിരോധനം പിൻവലിക്കപ്പെട്ട ഇന്നലെ ചെമ്മീനുമായെത്തിയ വാഹനങ്ങളെ സ്വീകരിച്ചത്​. ഇന്നലെ പുലർ​ച്ചെ മുതൽ കടലിൽപോയ തൊഴിലാളികളാണ്​ മണിക്കൂറുകൾക്കുള്ളിൽ മീൻകൊട്ടകളുമായെത്തിയത്​. അവയിൽ നല്ലൊരു പങ്കും അപ്പോൾ തന്നെ മനാമ സെൻട്രൽ മാർക്കറ്റിലേക്ക്​ എത്തി. ​െഎസിടാത്തതും രാസവസ്​തുക്കൾ തളിക്കാത്തതുമായ ഒന്നാം തരം ചെമ്മീൻ വാങ്ങാൻ നിരവധിപേരും മാർക്കറ്റിൽ എത്തി. അതോടെ കച്ചവടവും പൊടിപൊടിച്ചു. ചെറിയ ചെമ്മീന്​ 800 ഫിൽസും വലുതിന്​ രണ്ടുദിനാറുമായിരുന്നു വില. 

ഇതിനിടയിൽ ചെമ്മീൻ ചൂടപ്പം പോലെ വിറ്റുതീരുകയും ചെയ്​തു. ബഹ്​റൈനികൾക്കും വിദേശികൾക്കും എല്ലാം ചെമ്മീൻ ഏറെ ഇഷ്​ടപ്പെട്ട മത്​സ്യമായതിനാൽ ഇനിയുള്ള ദിവസങ്ങളിലും മാർക്കറ്റിൽ തിരക്ക്​ കൂടും. റസ്​റ്റോറൻറുകളിലും ചെമ്മീൻ വിഭവങ്ങൾ ഇനി മേശമേൽ എത്തും.

Tags:    
News Summary - prawn-bahirain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.