ശമ്പളമില്ലാതെ ദുരിതം നേരിട്ടവരുടെ ലേബർ ക്യാമ്പിൽ സന്നദ്ധസംഘടന അരിയും കുടിവെള്ളവുമെത്തിച്ചു

മനാമ: ടുബ്ലിയിലെ സ്വകാര്യ ലേബർ ക്യാമ്പിൽ മാസങ്ങളോളം ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക്​ ആശ്വാസവുമായി ഭക്ഷ്യവസ്​തുക്കൾ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ എത്തിച്ചു. പഞ്ചാബ്​ പ്രവാസി സംഘടനയുടെ നേതൃത്വത്തിലാണ്​ ഒരു ലോഡ്​ അരിയും കുടിവെള്ളവും എത്തിച്ചത്​. സന്തോഷത്തോടെയാണ്​ തൊഴിലാളികൾ ഭക്ഷ്യവസ്​തുക്കൾ ഏറ്റുവാങ്ങിയത്​.

മലയാളി പ്രധാന പാർട്​ണറായ സ്വകാര്യ കൺസ്​ട്രക്ഷൻസ്​ കമ്പനിയിലെ നൂറോളം തൊഴിലാളികളാണ്​ ശമ്പളം ലഭിക്കാതെ മാസങ്ങളായി കഷ്​ടത അനുഭവിച്ച്​ വന്നത്​. തുടർന്ന്​ കഴിഞ്ഞ ദിവസം തങ്ങളുടെ പരാതി പറയാൻ  ലേബർ കോടതി ലക്ഷ്യമാക്കി കാൽനടയായി പുറപ്പെട്ടത്​ പോലീസ്​ തടഞ്ഞിരുന്നു. ലേബർ കോടതിയിലേക്കുള്ള വഴി എന്ന്​ കരുതി തൊഴിലാളികൾ എത്തപ്പെട്ടത്​ ​ അമേരിക്കൻ മിഷൻ ആശുപത്രിക്ക്​ അടുത്തുള്ള റോഡിലായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ്​ കാര്യമറിഞ്ഞപ്പോൾ തൊഴിലാളികളെ ക്യാമ്പിലേക്ക്​ മടക്കികൊണ്ടുപോകുകയും തൊഴിലാളി പ്രതിനിധികളായ അഞ്ചുപേരെ ലേബർ കോടതിയിൽ കൊണ്ടുപോകുകയും ചെയ്​തു.

തുടർന്ന്​ കാര്യം അറിഞ്ഞ ലേബർ കോടതി ഉദ്യോഗസ്ഥർ ക്യാമ്പിൽ എത്തിയപ്പോഴാണ് തൊഴിലാളികള​ുടെ ദുരിതാവസ്ഥയുടെ ചിത്രം വ്യക്തമായത്​. ഒന്നര ആ​ഴ്​ചയായി ക്യാമ്പിൽ കുടിവെള്ളം പോലും ഇല്ലന്നുള്ള കാര്യവും തൊഴിലാളികൾ വെളിപ്പെടുത്തി. ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്​ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്​ ക്യാമ്പിൽ കഴിഞ്ഞത്​. വിവിധ എംബസി ഉദ്യോഗസ്ഥരും ക്യാമ്പ്​ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്ന്​ അധികൃതർ ലേബർ ക്യാമ്പി​​​െൻറ മലയാളിയായ പാർട്​ണറെ വിളിച്ചുവരുത്തി. പ്രാഥമികമായി ഒരുമാസത്തെ ശമ്പളം അടുത്തദിവസം തന്നെ നൽകാമെന്ന്​ ഇദ്ദേഹം അറിയിക്കുകയും ചെയ്​തു. എന്നാൽ ശമ്പളം ഇന്നലെ ലഭിച്ചിട്ടില്ലെന്നും ഇന്ന്​ ലഭിക്കുമെന്ന്​ അറിയിപ്പ്​ ലഭിച്ചതായും തൊഴിലാളികൾ പറഞ്ഞുതുടങ്ങി. 

Tags:    
News Summary - pravasi labours-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT