മനാമ: ബഹ്‌റൈനിലെ കൗൺസിലര്‍മാരുടെ സംഘടനയായ പ്രവാസി ഗൈഡന്‍സ് ഫോറം ഈ വര്‍ഷത്തെ ഏറ്റവും നല്ല സാമൂഹിക സേവകനുള്ള അവാര്‍ഡിന് കെ. എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.വി.ജലീലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ‘കര്‍മജ്യോതി’ അവാര്‍ഡാണ് ജലീലിന് നൽകുന്നത്. നാലു പതിറ്റാണ്ടിലേറെ ബഹ്‌റൈന്‍ പ്രവാസി സമൂഹത്തില്‍ സജീവമാണ് അദ്ദേഹം. മറ്റ് അവാർഡുകൾ: മികച്ച അംഗം^രവി മാറാത്ത്, മികച്ച കോഓഡിനേറ്റര്‍^ ലേഖ ലതീഷ്, മികച്ച കൗൺസിലര്‍ ബി. വിശ്വനാഥ്, മികച്ച ട്രെയിനര്‍-ലത്തീഫ് കോഴിക്കല്‍. അവാര്‍ഡുകൾ ഫെബ്രുവരി രണ്ടിന് നൽകുമെന്ന് പ്രസിഡൻറ് ലത്തീഫ് ആയഞ്ചേരിയും ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിയും അറിയിച്ചു. വിദ്യാർഥി ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 29, 30 തിയതികളില്‍ ‘കാര്‍ണിവല്‍ ഓഫ് സ്‌കില്‍സ്’ നടക്കും. പെങ്കടുക്കാൻ താൽപര്യമുള്ളവർ 38024189, 38494889 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.