????. ????????? ???????

മനാമ: മലയാളി പ്രവാസിയുടെ ചതിയി​ൽപ്പെട്ട്​ ജീവിതം ദുരിതമയമായ കൊല്ലം തേവലക്കര പാലക്കൽ പഴിഞ്ഞിക്കിഴക്കര വീട് ടിൽ സുലൈമാൻ (54) നാടണയാനുള്ള ഒരുക്കത്തിൽ. 10 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിസയും പാസ്​പോർട്ടുമില്ലാതെ കഴിഞ്ഞ ഇ ദ്ദേഹം ഒരു കെട്ടിടത്തി​​െൻറ ടെറസിൽ താമസിക്കുന്നത്​ സാമൂഹിക പ്രവർത്തകർ കണ്ടെത്തിയതോടെയാണ്​ ദുരിതജീവിതത്തിന്​ അറുതിയായത്​. കെ.എം.സി.സി നേതാക്കളായ ബാദുഷ, നവാസ്​ കുണ്ടറ എന്നിവരുടെ സഹായത്തോടെ അദ്ദേഹം ഇന്നലെ ബഹ്​റൈനിലെ ഇന്ത്യൻ എംബസിയിൽ ഒൗട്ട്​പാസിനും സൗജന്യമായ വിമാനടിക്കറ്റും അനുവദിക്കാനുള്ള അപേക്ഷ നൽകി.

സുലൈമാ​​െൻറ ദയനീയാവസ്ഥ അറിഞ്ഞതോടെ ബഹ്​റൈൻ ഗവൺമ​െൻറും സുലൈമാ​​െൻറ യാത്രക്കായി അനുകൂല നടപടി സ്വീകരിച്ചതായി സാമൂഹിക പ്രവർത്തകർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ഇതുസംബന്​ധിച്ച്​ ഇമിഗ്രേഷൻ അധികൃതർ സുലൈമാനുമായി ബന്​ധപ്പെട്ടിരുന്നു. എത്രയുംവേഗം നാട്ടിലേക്ക്​ നാട്ടിലേക്ക്​ പോകാനുള്ള അവസരമൊരുങ്ങുമെന്ന്​ പ്രതീക്ഷിക്കുന്നതായി സുലൈമാൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. എന്നാൽ കുടുംബം വാടകവീട്ടിലാണ്​ എന്നതും നാട്ടിൽ ചെന്നാൽ എങ്ങനെ ജീവിതം നയിക്കും എന്നുള്ള കാര്യത്തിലും ഇദ്ദേഹം ആശങ്കയിലാണ്​. ബഹ്​റൈനിലെ സുമനസുകളുടെ കാരുണ്യം സുലൈമാൻ പ്രതീക്ഷിക്കുന്നുണ്ട്​. ഫോൺ: 36451199

Tags:    
News Summary - pravasam sulaiman-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.