മനാമ: ഏഴ് വർഷമായി ആശുപത്രി കിടക്കയിൽ മലയാളി സ്വന്തം പേരുപോലും മറന്ന നിലയിൽ കിടക്കയിൽ കിടക്കുന്നുവെന്ന വാർത്ത പുറത്തുവന്നിട്ടും പ്രതികരണമില്ലാെത പ്രവാസി മലയാളികൾ. മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലാണ് മലയാളിയായ ഹതഭാഗ്യൻ വർഷങ്ങളായി കഴിയുന്നത്.
എറണാകുളം സ്വദേശിയാണെന്നും പൊന്നൻ, പൊന്നപ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആളാണെന്നും ഉള്ള സൂചന മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുളളത്. ആശുപത്രി രേഖകളിലെ പേര് ‘പുരു’ എന്നും വയസ് 52 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. . ഇദ്ദേഹത്തെ സന്ദർശിക്കാനും ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനും വിരലിൽ എണ്ണാവുന്ന മലയാളി സാമൂഹിക പ്രവർത്തകർ മാത്രമാണ് രംഗത്തെത്തിയത്. തൊട്ടതിനും പിടിച്ചതിനും പ്രസ്താവനകൾ ഇറക്കുന്ന മലയാളി പ്രവാസി സംഘടന നേതാക്കളിൽ പലരും ഇൗ നിരാലംബനായ മനുഷ്യെൻറ കഥ അറിഞ്ഞമട്ട് കാണിക്കുന്നില്ലെന്ന് വിമർശനമുണ്ട്. ഗൾഫ് മാധ്യമം ഇേദ്ദഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇയ്യാളെ കുറിച്ചുള്ള ചില വിവരങ്ങൾ പുറത്തുവന്നിരുന്നു.
പൊന്നൻ എന്നാണ് വിളിപ്പേര് എന്നും 10 വർഷത്തിലേറെയായി ബഹ്റൈനിൽ ഉള്ളയാളാണ് ഇദ്ദേഹമെന്നും പെയിൻറിങ് ജോലിക്കിടെ വീണ് പരിക്കേറ്റാണ് ആശുപത്രിയിൽ എത്തിയതെന്നുമാണ് വിവരം. മതിയായ രേഖകളില്ലാതെയാണ് ആ സമയത്ത് പൊന്നൻ ജോലി ചെയ്തിരുന്നതത്രെ. എന്നാൽ ഒാർമ നഷ്ടപ്പെട്ട ഒരാളുടെ പിന്നാലെ കൂടാൻ ഇൗ വിവരങ്ങൾ അറിയാവുന്നവരും താൽപ്പര്യം കാണിക്കുന്നില്ലത്രെ. മുഴുവൻ ഒാർമകളും നഷ്ടമായ നിലയിൽ കഴിയുന്ന ‘പൊന്നൻ’ ആശുപത്രി അധികൃതർക്കും ഒരു ചോദ്യചിഹ്നമാണ്. ഇദ്ദേഹത്തെ സ്വന്തം നാട്ടിൽ എത്തിക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും എന്നാണ് അവരുടെയും അഭിപ്രായം.
എന്നാൽ പേരോ പാസ്പോർേട്ടാ കൈവശമില്ലാത്തതും പ്രശ്നത്തിെൻറ സങ്കീർണ്ണത വർധിപ്പിക്കുന്നുണ്ട്. . ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ കേരള പ്രവാസി വകുപ്പിനെയും എറണാകുളം ജില്ലാ അധികൃതരെയും അറിയിക്കാനുമുള്ള നടപടി ഉണ്ടായാൽ പൊന്നപ്പെൻറ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. 2011 സെപ്തംബർ ഏഴിന് തലയിൽ ശക്തമായ മുറിവേറ്റ നിലയിലാണ് ഇദ്ദേഹത്തെ ആദ്യം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അസുഖം ഭേദമായപ്പോൾ, ഉറ്റവരോ ഉടയവരോ ഇല്ലാത്തതിനാൽ അനാഥ രോഗികളെ ചികിത്സിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ നൽകിയ മെച്ചപ്പെട്ട ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.