മയക്കുമരുന്ന് എത്തിച്ചുകൊടുത്ത പൊലീസുകാരന് തടവ്

മനാമ: രണ്ട് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത പൊലീസുകാരന് അഞ്ചുവര്‍ഷം തടവും 3000 ദീനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. 19 വയസ്സുള്ള അറബ് യുവതിക്കും 22 വയസ്സുള്ള സ്വദേശി യുവതിക്കുമാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്​. ബഹ്റൈനി യുവതിക്ക് ആറുമാസം തടവും 100 ദീനാര്‍ പിഴയും കോടതി വിധിച്ചു. അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 1000 ദീനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു വര്‍ഷത്തേക്ക് ഇവരെ നാടുകടത്താനും വിധിയുണ്ട്.
Tags:    
News Summary - police-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.